HomeAround KeralaThiruvananthapuramവിധവയുടെ വഴിയടച്ച് പള്ളി മതിൽ കെട്ടി; സോഷ്യൽ മീഡിയ വഴി പ്രതികരിച്ച അയൽക്കാരന് ഇടവകാംഗങ്ങളുടെ ക്രൂര...

വിധവയുടെ വഴിയടച്ച് പള്ളി മതിൽ കെട്ടി; സോഷ്യൽ മീഡിയ വഴി പ്രതികരിച്ച അയൽക്കാരന് ഇടവകാംഗങ്ങളുടെ ക്രൂര മർദനം

 

വിധവയുടെ നടപ്പുവഴി അടച്ച പള്ളിയ്‌ക്കെതിരെ സമൂഹമാധ്യമത്തില്‍ പ്രതികരിച്ച യുവാവിനെയും സഹോദരനെയും പള്ളി അങ്കണത്തില്‍ മര്‍ദ്ദിച്ചുവെന്ന് ആരോപണം. തിരുവനന്തപുരം പള്ളിത്തുറ കൊച്ചുതോപ്പ് ഫാത്തിമപുരം പള്ളിയ്ക്കും വികാരിയ്ക്കുമെതിരെയാണ് ആരോപണം.

 

 
സംഭവം ഇങ്ങനെ:

ഭര്‍ത്താവ് മരിച്ച സിലൂജയുടെ മക്കള്‍ ജോലി ആവശ്യങ്ങള്‍ക്കായി പുറത്താണ്.
പള്ളിയിലേക്കുള്ള വഴിയുടെ ഒരു വശത്ത് താമസിക്കുന്ന സിലൂജയുടെ നടപ്പുവഴി വീട്ടില്‍ ആളില്ലാത്ത ദിവസം പള്ളിക്കമ്മിറ്റി നിയോഗിച്ച ജോലിക്കാര്‍ വന്നു അടച്ചു. സിലൂജ ബാങ്കില്‍ പോയ സമയത്താണ് നിര്‍മാണ ജോലിക്കാര്‍ വഴി കെട്ടി അടച്ചത്. സിലൂജയുടെ വഴി അടയ്ക്കുന്നത് കണ്ട അടുത്ത വീട്ടിലെ വിജിത് വാള്‍ട്ടര്‍ പള്ളിയുടെ നടപടിയിൽ പ്രതിഷേധം പ്രകടിപ്പിച്ച് ചിത്രങ്ങള്‍ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഇതോടെ, പള്ളിക്കെതിരെ അപമാനകരമായ പോസ്റ്റിട്ടുവെന്ന് ആരോപിച്ചു വിജിത്തിനെതിരെ പള്ളി വികാരി പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്റ്റേഷനിലെത്തിയ വിജിത്തിനോടു പൊലീസുകാരും മോശമായി പെരുമാറി. വിജിത്ത് അപമാനിച്ചത് ക്രിസ്ത്യന്‍ സമൂഹത്തെയാണെന്നും പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പൊലസും ആവശ്യപ്പെട്ടു. ഇതോടെ, പോസ്റ്റ് വിജിത്ത് തന്നെ പിന്‍വലിച്ചു.

 

 

 
എന്നാൽ, പോസ്റ്റ് പിന്‍വലിച്ചിട്ടും ഞായറാഴ്ച കുര്‍ബാന നടക്കുന്നതിനിടെ വികാരി വിജിത്തിനെക്കുറിച്ചും സഹോദരനെക്കുറിച്ചും മോശമായ രീതിയില്‍ പ്രസംഗിച്ചു. ഈ പ്രസംഗത്തില്‍ ആവേശം കൊണ്ട വിശ്വാസികളില്‍ കുറച്ചു പേര്‍ പള്ളിയങ്കണത്തിന് പുറത്ത് റോഡില്‍ നിന്ന വിജിത്തിന്റെ സഹോദരനെ കൈയ്യേറ്റം ചെയ്തു. പിടിച്ചുമാറ്റാന്‍ ഓടിയെത്തിയ വിജിത്തിനും കിട്ടി മര്‍ദ്ദനം. സഹിക്കാനും ക്ഷമിക്കാനും പഠിപ്പിക്കേണ്ട വികാരി തന്നെ എതിര്‍ക്കുന്നവരെ തല്ലാന്‍ ആളെക്കൂട്ടിയതില്‍ വിജിത്തിന് അദ്ഭുതമൊന്നുമില്ല.

 

 

 

എന്നാൽ, പള്ളി ആരുടെയും വഴിയടച്ചിട്ടില്ലെന്ന് ഇടവക വികാരി ഫാ. ജോയ് സി മാത്യു പറഞ്ഞു. അവര്‍ തന്നെയാണ് വഴി അടച്ചത്. വീട് നിര്‍മിക്കുന്ന സമയത്ത് തന്നെ ഉപയോഗം കഴിഞ്ഞാല്‍ വഴി അടച്ചുതരാമെന്ന് അവര്‍ സമ്മതിച്ച് മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുനല്‍കിയതാണ്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും വികാരി പറയുന്നു.

 

 

 
‘സിലൂജ ആന്റിയുടെ വഴി അടച്ചതിനെയാണ് ഞാന്‍ ചോദ്യം ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ‘പന്നി’ എന്ന പദം ഉപയോഗിച്ചു. ആ സമയത്തുണ്ടായ വൈകാരിതയില്‍ ഇട്ടുപോയ പോസ്റ്റാണ്. അതു പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ ഞാന്‍ പോസ്റ്റില്‍ ഉന്നയിച്ച കാര്യത്തെക്കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ല. ഒരു പാവം സ്ത്രീയുടെ സഞ്ചാര സ്വാതന്ത്ര്യം പള്ളി നിഷേധിച്ചതിനെയാണ് ഞാന്‍ ചോദ്യം ചെയ്തത്’ – വിജിത്ത് വാള്‍ട്ടര്‍ പറയുന്നു. തന്റെയും സിലൂജയുടേയുമടക്കം അഞ്ചു കുടുംബങ്ങളുടെ വഴി പള്ളി അടച്ചിട്ടുണ്ടെന്ന് ഇടവകാംഗമായ ഷാജി സേവ്യര്‍ പറഞ്ഞു.

മൂന്നു പേരില്‍ ഒരാളുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടേ പറ്റൂവെന്ന് അയാൾ പറഞ്ഞു…… സംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ചാര്‍മിള !!

ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !

മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments