HomeAround Keralaഅൽപ്പവസ്ത്രധാരിയായി ഓൺലൈൻ ക്ലാസിലെത്തും: ക്ലാസ്സിനിടയിൽ അശ്ലീലത: സ്വകാര്യ സ്കൂളിലെ അധ്യാപകൻ ചെയ്തത് ഇങ്ങനെ: നടപടി

അൽപ്പവസ്ത്രധാരിയായി ഓൺലൈൻ ക്ലാസിലെത്തും: ക്ലാസ്സിനിടയിൽ അശ്ലീലത: സ്വകാര്യ സ്കൂളിലെ അധ്യാപകൻ ചെയ്തത് ഇങ്ങനെ: നടപടി

സ്വകാര്യ സ്കൂളിലെ അധ്യാപകന്‍ ഓൺലൈൻ ക്ലാസ്സിനിടെ വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയതായി പരാതി. ഓണ്‍ലൈന്‍ ക്ലാസിനിടെ അല്‍പ്പവസ്ത്രധാരിയായി കുട്ടികളുടെ മുന്നില്‍ വരികയും അശ്ലീല സന്ദേശങ്ങള്‍‌ അയക്കുകയും ചെയ്തുവെന്നാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതി.ചെന്നൈയിലെ കെകെ നഗര്‍ പിഎസ്ബിബി സ്കൂളിലെ കൊമേഴ്സ് അധ്യാപകനായ രാജഗോപാലിനെതിരെയാണ് പരാതി.

നിരവധി വിദ്യാര്‍ത്ഥിനികളാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. സംഭവം വിവാദമായതോടെ അധ്യാപകനെതിരെ സ്കൂള്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ ക്ലാസിന്റെ സമയത്ത്
തോര്‍ത്തുമാത്രം ധരിച്ചാണ് അധ്യാപകന്‍ എത്തുന്നതെന്നും തങ്ങളോട് ലൈംഗിക ചുവയോടെ സംസാരിക്കുമെന്നും വിദ്യാര്‍‌ത്ഥികള്‍ ആരോപിക്കുന്നു. ചില വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ രംഗത്ത് വന്നതോടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പിന്തുണയുമായി രംഗത്തെത്തി. പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകെനതിരെ സമാനമായ ആരോപണം പങ്കുവെച്ചു. തങ്ങള്‍ പഠിക്കുന്ന സമയത്തും അധ്യാപകന്‍ മോശമായി പെരുമാറിയിരുന്നുവെന്നും മോശം സമീപനത്തോടെ സ്പര്‍ശിച്ചിരുന്നെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ആരോപിക്കുന്നു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ അധ്യാപകന്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും പെണ്‍കുട്ടികളോട് അവരുടെ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടാറുണ്ടെന്നും വിദ്യാര്‍‌ത്ഥികള്‍ ആരോപിക്കുന്നു.
പരാതി നല്‍കിയാല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കുട്ടികളെ ഇയാള്‍ ചൂഷണം ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments