HomeTech And gadgetsവാട്സാപ്പിന്റെ പുതിയ അപ്ഡേറ്റ് അംഗീകരിക്കാത്തവരുടെ അക്കൗണ്ട് നഷ്ടമാവില്ല: പകരം സംവിധാനം ഇങ്ങനെ:

വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റ് അംഗീകരിക്കാത്തവരുടെ അക്കൗണ്ട് നഷ്ടമാവില്ല: പകരം സംവിധാനം ഇങ്ങനെ:

തങ്ങളുടെ പുതിയ അപ്‌ഡേറ്റ് അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അ‌ക്കൗണ്ട് നഷ്ടപ്പെടില്ല എന്ന് ഉറപ്പുനൽകി വാട്‌സ്ആപ്പ്. ഐ ടി മന്ത്രാലയത്തിന്റെ നോട്ടീസിന് അയച്ച മറുപടിയിലാണ് വാട്സ്ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. മെയ് 15 ന് അപ്‌ഡേറ്റ് അംഗീകരിക്കാത്തവരുടെ അ‌ക്കൗണ്ടുകൾ ക്രമേണ റദ്ദാക്കും എന്ന് നേരത്തെ വാട്സ്ആപ്പ് അറിയിച്ചിരുന്നു. ഈ നയം മാറ്റിയതായി കമ്പനി വ്യക്തമാക്കി. പകരം ഉപഭോക്താക്കൾക്ക് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരം നൽകി കൊണ്ടിരിക്കാൻ ആണ് തീരുമാനം എന്നും വാട്‌സ്ആപ്പ് അറിയിച്ചു. വാട്സ്ആപ്പിന്റെ പുതുക്കിയ സ്വകാര്യത നയം പൂർണ്ണമായി പിൻവലിക്കാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച കേന്ദ്രസർക്കാർ നോട്ടീസ് അയച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments