HomeAround Keralaനായ യുവാവിനെ കടിച്ചത് 3 തവണ; ഇല്ലെന്ന് ഉടമയും; ഒടുവിൽ നായയെ പോലീസ് സ്റ്റേഷനിൽ എത്തിച്ച്...

നായ യുവാവിനെ കടിച്ചത് 3 തവണ; ഇല്ലെന്ന് ഉടമയും; ഒടുവിൽ നായയെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് പോലീസ് കേസ് തെളിയിച്ചത് ഇങ്ങനെ !

യുവാവിനെ മൂന്നു തവണ കടിച്ച നായയെ സ്റ്റേഷനില്‍ എത്തിച്ച്‌ അന്വേഷണം നടത്തി കേസ് തെളിയിച്ച് കൊല്ലം കുണ്ടറ പോലീസ് സ്റ്റേഷന്‍. അന്വേഷണത്തിനു ഒടുവില്‍ നായ കുറ്റക്കാരനെന്ന് പോലീസ് തെളിയിച്ചു. പേരയം ഗ്രാമപഞ്ചായത്ത് അംഗം സില്‍വി സെബാസ്റ്റ്യനെയാണ് അയല്‍വാസിയായ വിജയന്റെ വളര്‍ത്തുനായ മൂന്ന് തവണ കടിച്ചത്. തുടര്‍ന്ന് പഞ്ചായത്തംഗം പോലീസില്‍ പരാതി നല്‍കി. പരാതി അന്വേഷിക്കാനായി നായയുടെ ഉടമസ്ഥനായ കാഞ്ഞിരകോട് സ്വദേശി വിജയനെ സ്റ്റേഷനില്‍ വിളിപ്പിച്ചു. പോലീസ് കാര്യങ്ങള്‍ തിരക്കി. തന്റെ നായ അക്രമകാരി അല്ല എന്ന ഉടമയുടെ വാദത്തെ തുടര്‍ന്ന് നായയെ സ്റ്റേഷനില്‍ ഹാജരാക്കാന്‍ കുണ്ടറ പോലീസ് എസ് എച്ച്‌ ഒ ഉത്തരവിട്ടു. കേസിന് തുമ്ബ് ഉണ്ടാക്കുന്നതിന്റെ ഭാഗമായി സ്റ്റേഷനില്‍ ഹാജരാക്കിയ നായയെ നിരീക്ഷണത്തിലാക്കാന്‍ എസ്.എച്ച്‌.ഒ ഉത്തരവിട്ടു. അങ്ങനെ ഒരു മണിക്കൂറോളം പോലീസ് പ്രതിയായ നായയെ നിരീക്ഷിച്ചു.

നിരീക്ഷണത്തിനൊടുവില്‍ നായ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. പരാതിയില്‍ പറയുന്ന നായ ആക്രമകാരിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന്, നായയെ കൂട്ടിലിട്ട് വളര്‍ത്താന്‍ പോലീസ് ഉത്തരവിട്ടു. വളര്‍ത്താമെന്ന് ഉടമയെ കൊണ്ട് എഴുതി വാങ്ങിയ ശേഷം പിഴയടപ്പിക്കാതെ നായെയും യജമാനനെയും സ്റ്റേഷനില്‍ നിന്നും വിട്ടയച്ചു. നിരവധി ആളുകളെ ഈ നായ ആക്രമിച്ചിട്ടുണ്ടെന്നും, താന്‍ പ്രദേശവാസികള്‍ക്ക് വേണ്ടി കൂടിയാണ് പോലീസില്‍ പരാതി നല്‍കിയെന്നും ഗ്രാമപഞ്ചായത്ത് അംഗം സില്‍വി സെബാസ്റ്റ്യന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments