HomeTech And gadgetsഇനി ഫോട്ടോകൾ ഒറിജിനൽ ക്വാളിറ്റിയിൽ തന്നെ കാണാം, അയക്കാം ; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ് !

ഇനി ഫോട്ടോകൾ ഒറിജിനൽ ക്വാളിറ്റിയിൽ തന്നെ കാണാം, അയക്കാം ; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ് !

പുതിയ ഫോട്ടോ ക്വാളിറ്റി ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. പുതിയ ഫീച്ചറിന്റെ സഹായത്തോടെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഒറിജിനല്‍ ക്വാളിറ്റിയിലോ കംപ്രസ് ചെയ്ത ഫോര്‍മാറ്റിലോ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ വാട്‌സ്ആപ്പിന്റെ സെറ്റിംഗ്‌സില്‍ മാറ്റം വരുത്തി ഫോട്ടോ ക്വാളിറ്റി ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കാം. നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ ഫീച്ചര്‍ ലഭിച്ചിട്ടില്ല. വരുന്ന ആഴ്ചകളില്‍ എല്ലാവര്‍ക്കും ഇത് ലഭ്യമാകുമെന്നാണ് ലഭ്യമായ വിവരം. ഒറിജിനൽ ക്വാളിറ്റിയിൽ ചിത്രങ്ങൾ അയക്കാൻ ഇങ്ങനെ ചെയ്‌താൽ മതിയാവും.

വാട്‌സ്ആപ്പ് തുറക്കുക.

– ഇപ്പോള്‍ സെര്‍ച്ച് ബാറിന് സമീപം മുകളില്‍ വലത് കോണില്‍ ലഭ്യമായ മൂന്ന് ഡോട്ടുകളില്‍ ടാപ്പ് ചെയ്ത് സെറ്റിംഗ്‌സിലേയ്ക്ക് പോകുക.

– സ്‌ക്രോള്‍ ചെയ്ത് Storage and Data ടാപ്പ് ചെയ്യുക

– ഓപ്ഷനുകള്‍ക്ക് കീഴില്‍ ‘Media Upload Quality’ എന്നതില്‍ ടാപ്പ് ചെയ്യുക.

– ഇവിടെ നിങ്ങള്‍ക്ക് മൂന്ന് ഓപ്ഷനുകളില്‍ നിന്ന് (Auto, ‘Best Qualtiy അല്ലെങ്കില്‍ Data Saver) ഫോട്ടോയുടെ ഗുണനിലവാരം തിരഞ്ഞെടുക്കാം.

കംപ്രസ് ചെയ്ത ഓപ്ഷന്‍ (Data Saver) നിങ്ങളുടെ ഇന്റര്‍നെറ്റ് ഡാറ്റ സംരക്ഷിക്കും. എന്നിരുന്നാലും, സെറ്റിംഗ്സ് മാറ്റുന്നതിലൂടെ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിനുള്ള മുന്‍ഗണന മാറ്റാനാകും.

ഐഫോണില്‍ ഇത് ചെയ്യേണ്ടത് ഇങ്ങനെയാണ്:

– വാട്സ്ആപ്പ് തുറക്കുക

– Settings ഐക്കണില്‍ ടാപ്പ് ചെയ്യുക

– Storage and Data ടാപ്പ് ചെയ്യുക

– സ്‌ക്രോള്‍ ചെയ്ത് ‘Media Upload Quality’ ടാപ്പ് ചെയ്യുക

– Auto, Best Quality അല്ലെങ്കില്‍ Data Saver എന്നിവയില്‍ ഏതെങ്കിലും തിരഞ്ഞെടുക്കുക

കടപ്പാട്: ഇന്ത്യ ടുഡേ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments