മലയാറ്റൂരിൽ ഒമ്പത്‌വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് 25 വയസുകാരി യുവതി; ഭർത്താവിന്റെ വാദം കേട്ടപ്പോൾ നാട്ടുകാർ ഞെട്ടി

ഒമ്പതു വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 25കാരിയായ വിവാഹിത അറസ്റ്റില്‍. മലയാറ്റൂര്‍ കാടപ്പാറ സ്വദേശിനിയായ യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ബന്ധുക്കള്‍ ഡോക്ടറെ കാണിച്ചതോടെ കൗണ്‍സിലിംഗിന് വിധേയനാക്കുകയായിരുന്നു. തുടര്‍ന്നാണ് പീഡനവിവരം പുറത്തായത്. ഇതോടെ കുട്ടിയുടെ മാതാവ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

എന്നാല്‍ ലൈംഗികാരോപണം കെട്ടിച്ചമച്ചതാണെന്ന് യുവതിയുടെ ഭര്‍ത്താവ് വാദിക്കുന്നു. പീഡനത്തിന് ഇരയായെന്ന പരാതി നല്‍കിയ കുട്ടിയുടെ മാതാവുമായി തന്റെ ഭാര്യക്കുള്ള സാമ്ബത്തിക ഇടപാടുകളാണ് കള്ളപ്പരാതിയിലേക്കെത്തിച്ചതെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിക്കുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.