കടംവാങ്ങി മുങ്ങുന്നവരെ കണ്ടെത്താൻ പുതിയ ആപ്പ് എത്തി; ഇനി ഉറപ്പായും കുടുങ്ങും

35

ചൈനയിലെ പ്രശസ്ത മെസേജിംഗ് പ്ലാറ്റ്‌ഫോമായ വീചാറ്റ് ആണ് കടം വാങ്ങി മുങ്ങുന്നവരെ കണ്ടെത്താനുള്ള ഈ ആപ്പ് അവതരിപ്പിച്ചത്. വീചാറ്റില്‍ ലഭ്യമായ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം അതില്‍ പണം നല്‍കാനുള്ള വ്യക്തിയെക്കുറിച്ചുളള വിവരങ്ങള്‍ നല്‍കിയാല്‍ അയാള്‍ എവിടെയുണ്ടെന്ന് ആപ്പ് കാണിച്ച്‌ തരും. പണം നല്‍കാനുള്ള വ്യക്തിയുടെ പേര്, ഫോട്ടോ, തുടങ്ങിയവ ആപ്പില്‍ നല്‍കാന്‍ കഴിയില്ലെങ്കിലും അധികം വൈകാതെ ഈ സൗകര്യവും പ്രതീക്ഷിക്കാം. എന്നാല്‍ അഞ്ഞൂറുമീറ്ററിനും അപ്പുറമാണ് ഉപഭോക്താവ് ഉദ്ദേശിക്കുന്നയാള്‍ ഉള്ളതെങ്കില്‍ കൃത്യമായ വിവരം ലഭിക്കില്ല.