HomeAround KeralaKozhikodeകോഴിക്കോട് അധ്യാപകൻ വിദ്യാർത്ഥിനികളെ ബലാൽസംഗം ചെയ്ത രീതി ഞെട്ടിക്കുന്നത് !

കോഴിക്കോട് അധ്യാപകൻ വിദ്യാർത്ഥിനികളെ ബലാൽസംഗം ചെയ്ത രീതി ഞെട്ടിക്കുന്നത് !

എടക്കര എഎസ്‌യുപി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ ബിജെപി അധ്യാപക നേതാവിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ്. ഇയാളെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് മുങ്ങിയത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരായ പോസ്‌കോ നിയമം അനുസരിച്ചാണ് കേസ്. എടക്കര എഎസ്‌യുപി സ്കൂള്‍ അധ്യാപകനും ബിജെപിയുടെ അധ്യാപക സംഘടനയായ നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന നേതാവുമായ ടി.എ. നാരായണനാണ് പീഡനക്കേസിൽ കുടുങ്ങിയത്. പ്രധാനാധ്യാപികയാണ് വിവരം ചൈല്‍ഡ്‌ലൈനിനെ അറിയിച്ചത്.

 

 

വിദ്യാര്‍ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ നേരത്തെ സ്കൂളിലെത്തി കുട്ടികളില്‍ നിന്നും രേഖാമൂലം പരാതി എഴുതിവാങ്ങിയിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനികളെ ഇന്നലെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി മജിസ്‌ട്രേറ്റിന് മൊഴിയും നല്‍കി. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സ്കൂളില്‍ വൈകുന്നേരം പ്രത്യേക ക്ലാസ് നടക്കാറുണ്ട്. ഇതിന് എത്തുന്ന ഏഴ് വിദ്യാര്‍ഥിനികളെയാണ് അധ്യാപകന്‍ നിരന്തരം ശല്യം ചെയ്തത്. ആണ്‍കുട്ടികളെ ക്ലാസില്‍ നിന്നും ഒഴിവാക്കിയ ശേഷമായിരുന്നു ഇത്. പെണ്‍കുട്ടികള്‍ നല്‍കിയ വിവരത്തെതുടര്‍ന്ന് രണ്ട് രക്ഷിതാക്കളാണ് കഴിഞ്ഞ ദിവസം സ്കൂള്‍ പ്രധാനധ്യാപിക ശ്യാമളയ്ക്ക് പരാതി നല്‍കിയത്. രണ്ടു ദിവസത്തിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനാകുമെന്ന് എസ്‌ഐ കെ. രവീന്ദ്രന്‍ പറഞ്ഞു.

 
അഞ്ചു വര്‍ഷംമുമ്പ് ഇതേ അധ്യാപകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ സമാന പരാതി ഉണ്ടായിരുന്നു. അന്ന് അജിത് എന്ന അധ്യാപകനെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും നാരായണനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്കൂളിലെത്തി രണ്ട് കുട്ടികളില്‍നിന്നും പരാതി രേഖാമൂലം എഴുതിവാങ്ങിയതിന് ശേഷം നാരായണനെതിരെ സ്കൂള്‍ പ്രധാനധ്യാപിക അത്തോളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വിമാനത്താവളത്തിലേക്കെന്നു പറഞ്ഞു നാടുകാണിയിലെത്തിച്ചു… പിന്നെ മയക്കു മരുന്ന് നൽകി ക്രൂരപീഡനം ! കോട്ടയം സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി വെളിപ്പെടുത്തുന്ന സത്യങ്ങൾ കേട്ടാൽ നടുങ്ങും !

ഇന്നസെന്റ് പറഞ്ഞത് എത്രയോ സത്യമാണ് ! ആദ്യ ചിത്രത്തിനുശേഷം സത്യൻ അന്തിക്കാടും ദുൽഖറിനെക്കുറിച്ച് അതുതന്നെ പറയുന്നു !

ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ക്ക് ആറ് മാസത്തെ ശമ്പളം ഫ്രീ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments