HomeAround Keralaസ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ; സംഭവം കോഴിക്കോട് ഹോട്ടലിൽ

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ; സംഭവം കോഴിക്കോട് ഹോട്ടലിൽ

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ ഉത്തര്‍ ദിനാജ്പുര്‍ ഖൂര്‍ഖ സ്വദേശി തുഫൈല്‍ രാജയാണ്(20) അറസ്റ്റിലായത്. കോഴിക്കോട് ന​ഗരത്തിലെ ഹോട്ടലിലാണ് സംഭവമുണ്ടായത്. ഹോട്ടലില്‍ എത്തിയ യുവതിയാണ് ജനാലയില്‍ പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ സ്ഥാപിച്ച ക്യാമറ കണ്ടെത്തിയത്. ഹോട്ടലില്‍ വൈകിട്ട് ഭര്‍ത്താവിനൊപ്പം എത്തിയ യുവതി ശുചിമുറിയില്‍ കയറിയപ്പോഴാണ് വെള്ള പേപ്പര്‍ പൊതിഞ്ഞു വച്ചതു കണ്ടത്. സംശയം തോന്നിയ പേപ്പര്‍ തുറന്നു നോക്കിയപ്പോള്‍ ഫോണ്‍ ക്യാമറ ഓണ്‍ ചെയ്തു വച്ച നിലയിലായിരുന്നു. ഫോണ്‍ എടുത്തു വിവരം ഹോട്ടല്‍ ഉടമയെ അറിയിച്ച യുവതി പൊലീസില്‍ പരാതി നല്‍കി. ഫറോക്ക് ഇന്‍സ്പെക്ടര്‍ ജി.ബാലചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് ഫോണ്‍ പരിശോധിച്ചു. തൊഴിലാളിയെ ഹോട്ടലില്‍ എത്തി കസ്റ്റഡിയിലെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments