കെഎസ്‌ആര്‍ടിസി ബസില്‍ യുവനടിക്കുനേരെ നഗ്നതാപ്രദർശനം; കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ; ബസിൽ സംഭവിച്ചത് ഇങ്ങനെ:

6

കെഎസ്‌ആര്‍ടിസി ബസില്‍ യുവനടിയോട് നഗ്നതാപ്രദർശനം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് നെടുമ്ബാശേരി പൊലീസ് കേസെടുത്തത്. അങ്കമാലിയില്‍ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെ ദേശീയപാതയില്‍ അത്താണിയിലാണ് സംഭവം. അങ്കമാലിയില്‍ നിന്നുമാണ് യുവാവ് ബസില്‍ കയറുന്നത്. യുവതിയുടെ അടുത്ത് വന്നിരുന്ന യുവാവ് ഒരു കൈ കൊണ്ട് ഉരസുകയും കുറച്ച്‌ കഴിഞ്ഞതോടെ പാന്‍റിന്‍റെ സിബ്ബ് തുറന്ന് നഗ്നത പ്രദര്‍ശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ യുവാവറിയാതെ മൊബൈലില്‍ വീഡിയോ എടുത്ത് ചോദ്യം ചെയ്തു. തുടര്‍ന്ന് ബസില്‍ നിന്ന് യുവാവ് ഇറങ്ങിയോടുകയും ചെയ്തു.

ബസിലെ കണ്ടക്ടര്‍ വലിയ സഹായമാണ് ചെയ്തത്. ഡ്രൈവര്‍ ഉള്‍പ്പടെ ബസില്‍ ഉണ്ടായിരുന്നവരും നെടുമ്ബാശേരി പൊലീസ് സ്റ്റേഷനില്‍ ഉള്ളവരും നന്നായി സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ടെന്ന് യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. കണ്ടക്ടര്‍ യുവാവിനെ പടിച്ചു നിര‍ത്താന്‍ ശ്രമിക്കുന്നതും കണ്ടക്ടറിനെ തള്ളിമാറ്റി റോഡിലൂടെ ഓടുന്നതും വീഡിയോയില്‍ കാണാവുന്നതാണ്. പിന്നാലെ കൂടിയ കണ്ടക്ടറും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ആ സമയത്ത് തനിക്ക് പ്രതികരിക്കാന്‍ തോന്നിയതില്‍ സന്തോഷമുണ്ടെന്നും തന്നെ സഹായിച്ച ബസ് ജീവനക്കാര്‍ക്കും സഹയാത്രികര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും യുവതി വിശദീകരിക്കുകയും ബസിനുള്ളില്‍ നിന്നുള്ള യുവാവിന്റെ ദൃശ്യങ്ങളടക്കം പങ്കുവെക്കുകയും ചെയ്തിരുന്നു.