HomeAround KeralaKottayamകുഞ്ഞിന്റെ പേരിനെച്ചൊല്ലി ദമ്പതികൾ തമ്മിൽ രൂക്ഷതര്‍ക്കം; ഒടുവിൽ ഹൈക്കോടതി കുഞ്ഞിന് ഒരു കിടിലൻ പേരിട്ടു

കുഞ്ഞിന്റെ പേരിനെച്ചൊല്ലി ദമ്പതികൾ തമ്മിൽ രൂക്ഷതര്‍ക്കം; ഒടുവിൽ ഹൈക്കോടതി കുഞ്ഞിന് ഒരു കിടിലൻ പേരിട്ടു

കുട്ടിക്ക് പേരിടുന്നതിനെച്ചൊല്ലി മാതാപിതാക്കള്‍ തമ്മില്‍ തര്‍ക്കത്തിനെടുവില്‍ പരിഹാരം കണ്ടത് ഹൈക്കോടതി. വിവാഹമോചനത്തിനായി കാത്തു നില്‍ക്കുന്ന കോട്ടയം സ്വദേശികളായ മിശ്ര വിവാഹിതരായ ദമ്ബതികള്‍ നിര്‍ദേശിച്ച പേരുകളുടെ ഓരോ ഭാഗം അടര്‍ത്തിയെടുത്തു കോടതി കുട്ടിക്കു പേരിടുകയായിരുന്നു. പേരിട്ടത് ജോഹാന്‍ സച്ചിന്‍ എന്ന്. അഭിനവ് സച്ചിന്‍ എന്ന പേരാണ് അച്ഛന്‍ നിര്‍ദ്ദേശിച്ചത്. ജോഹന്‍ മണി സച്ചിന്‍ എന്ന് അമ്മയും. സാധ്യമായ രീതിയില്‍ ഇരുകൂട്ടരുടെയും ആഗ്രഹം മാനിച്ചു കുഞ്ഞിനു പേരു നല്‍കുകയാണെന്നു ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്ബ്യാര്‍ വ്യക്തമാക്കി. അമ്മ നിര്‍ദേശിച്ച പേരില്‍ നിന്നു ‘ജോഹാന്‍’ എന്ന ഭാഗവും അച്ഛന്‍ നിര്‍ദേശിച്ച പേരിലെ ‘സച്ചിന്‍’ എന്ന ഭാഗവും എടുത്താണ് കുഞ്ഞിന് പേരിട്ടത്.

ഇളയ കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് വേണ്ടിവന്നപ്പോഴാണു പേരിനെച്ചൊല്ലി തര്‍ക്കമുണ്ടായത്. മാമോദീസ സര്‍ട്ടിഫിക്കറ്റിലുള്ളതു പോലെ പേരിടണമെന്ന് അമ്മ വാശിപിടിച്ചപ്പോള്‍ ഇരുപത്തിയെട്ടു ചടങ്ങിന് ഇരുകൂട്ടരും സമ്മതിച്ച പേരിടണമെന്ന് അച്ഛനും. പേരിനെചൊല്ലി മാതാപിതാക്കള്‍ക്ക് ഏകാഭിപ്രായം ഇല്ലെങ്കില്‍ കോടതി ഉത്തരവു വേണമെന്നു ജനന-മരണ റജിസ്ട്രാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് കോടതി പേരിട്ടത്. ഇരുവരും നിര്‍ദ്ദേശിച്ച പേരുകളില്‍ നഗരസഭാ അധികൃതര്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നാരോപിച്ചാണ് ദമ്ബതികള്‍ വെവ്വേറെ ഹര്‍ജിയുമായി കോടതിയിലെത്തിയത്. ഇവരുടെ വിവാഹം 2010ല്‍ ഹിന്ദു, ക്രിസ്ത്യന്‍ ആചാരങ്ങള്‍ പ്രകാരം നടന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments