HomeNewsShortആശ്വാസ ഉത്തരവുമായി സുപ്രീംകോടതി; ട്രെയിനില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും അപകടം പറ്റിയാല്‍ റെയില്‍വേ നഷ്ടപരിഹാരം നൽകണം

ആശ്വാസ ഉത്തരവുമായി സുപ്രീംകോടതി; ട്രെയിനില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും അപകടം പറ്റിയാല്‍ റെയില്‍വേ നഷ്ടപരിഹാരം നൽകണം

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം പകരുന്ന വിധിയുമായി സുപ്രീം കോടതി.
ട്രെയിനില്‍ കയറുമ്പോഴോ ഇറങ്ങുമ്പോഴോ യാത്രക്കാര്‍ക്ക് അപകടം പറ്റിയാല്‍ റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് എകെ ഗോയല്‍, ആര്‍എഫ് നരിമാന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവിട്ടത്.

1989ലെ റെയില്‍വേ ആക്‌ട് പ്രകാരം ട്രെയിന്‍ യാത്രക്കാര്‍ക്ക് എന്തെങ്കിലും പരുക്ക് പറ്റിയാലും ആത്മഹത്യ, സ്വന്തം പിഴവുകാരണം അപകടമോ മരണമോ സംഭവിക്കുക, സ്വയം വരുത്തിവയ്ക്കുന്ന അപകടങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളിലും റെയില്‍വേ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നാണ്. എന്നാൽ, മരിക്കുകയോ അപകടമുണ്ടാവുകയൊ ചെയ്താല്‍ നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളില്‍ യാത്രക്കാരുടെ അശ്രദ്ധയാണ് കാരണം എന്ന് ചൂണ്ടികാട്ടി റെയില്‍വേയ്ക്ക് ഒഴിയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments