HomeAround KeralaKottayam''സൈബർ ആങ്ങളമാരേ, ഇത് പെണ്ണ്‌ വേറെയാണ്....''; സോഷ്യല്‍ മീഡിയയിലെ ദുരനുഭവത്തോടുള്ള കോട്ടയംകാരിയുടെ പ്രതികരണം വൈറൽ

”സൈബർ ആങ്ങളമാരേ, ഇത് പെണ്ണ്‌ വേറെയാണ്….”; സോഷ്യല്‍ മീഡിയയിലെ ദുരനുഭവത്തോടുള്ള കോട്ടയംകാരിയുടെ പ്രതികരണം വൈറൽ

ഇന്‍ബോക്‌സില്‍ തന്നോട് അസഭ്യം പറഞ്ഞ ഒരു വ്യക്തിയ്ക്കും അതുവഴിയായി സോഷ്യല്‍മീഡിയയിലെ സമാന സ്വഭാവത്തിനുടമകളായവര്‍ക്കും ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിമി സുധാകര്‍ എന്ന കോട്ടയംകാരി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്നെ അസഭ്യം പറഞ്ഞ വ്യക്തിയെ തുറന്നുകാട്ടി, അയാള്‍ക്ക് അര്‍ഹതപ്പെട്ട മറുപടി സിമി നല്‍കിയിരിക്കുന്നത്. ആ പോസ്റ്റ് ഇങ്ങനെ :

#വെടി വെക്കാനുള്ള യന്ത്രം ശരീരത്തിൽ ചുമന്ന് ഓരോ പെണ്ണിനേയും നോക്കി വെള്ളമിറക്കുന്ന എല്ലാ പുന്നാര ആങ്ങളമാർക്കും ഞാനുൾപ്പെടുന്ന സ്ത്രീകളുടെ വക ഒരു നമസ്ക്കാരം.# ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന,അതിൽ ഫോട്ടോസ് ഇടുന്ന എല്ലാ സ്ത്രീകളും വെടികളാണെന്നു തോന്നുമ്പോൾ വീട്ടിലിരിക്കുന്ന പ്രിയപ്പെട്ട സ്ത്രീജനങ്ങളെ ഒരു നിമിഷം സ്മരിക്കുന്നതു നന്നായിരിക്കും കാരണം നിങ്ങൾ അന്യസ്ത്രീകളെ കമെന്റുമ്പോൾ നിങ്ങളുടെ പ്രിയപ്പെട്ടവരെ നിങ്ങൾ അറിയാതെ മറ്റുള്ളവരും കമന്റാം. ഇനി എന്റെ കാര്യം,നല്ല ആരോഗ്യമുള്ള ഒരു പുരുഷൻ വീട്ടിൽ ഉള്ളതിനാൽ ഞാൻ പൂർണ സംതൃപ്തയാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.ഞാൻ fb ഉപയോഗിക്കുന്നത് എന്റെ ആശയങ്ങൾ നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അത് പ്രകടിപ്പിക്കാൻ ഒരു ഇടം എന്ന നിലയ്ക്കാണ്.ഞാൻ ഇടുന്ന ഫോട്ടോസിനൊക്കെ കിടുക്കി,മിടുക്കി എന്നീ ലെവലിൽ ഉള്ള കമെന്റുകൾ വായിക്കുമ്പോഴും എന്റെ പരിമിതികൾ മറ്റാരേക്കാളും നന്നായി എനിക്ക് അറിയാവുന്നതിനാൽ അതൊക്കെ കണ്ട് ധൃതപുളകിതയാവാറുമില്ല.

നിർദോഷമായവയെ ആ രീതിയിൽ കാണാറും ഉണ്ട്. fb യിൽ ഫോട്ടോ ഇട്ടു വെറുപ്പിക്കരുതെന്നു പറഞ്ഞവരോട് നേരത്തെ പറഞ്ഞ മറുപടി മാത്രമേ ഉള്ളു പറയാൻ.unfrnd or block me. മിക്കവാറും എല്ലാ സ്ത്രീകളും സമൂഹത്തിലേക്കിറങ്ങാൻ മടിക്കുന്നത് തന്നെ ഇങ്ങനെയുള്ള കമെന്റകൾ പേടിച്ചാണ്.പക്ഷെ ഇത് പെണ്ണ്‌ വേറെയാണ്.ഇനി കാണുന്ന പെണ്ണുങ്ങളൊക്കെ വെടിയാണെന്നു തോന്നുമ്പോൾ ഓർക്കുക അതിന് അവരെ സഹായിക്കുന്ന യന്ത്രം നിങ്ങളുടെ കൈകളിൽ മാത്രമാണെന്ന്. NB:-എല്ലാവരെയും ഉദ്ദേശിച്ചല്ല ചിലരെമാത്രം.

ഇതുവരെ മാന്യമായ ഭാഷ.,നിഘണ്ടുവിൽ ഇല്ലാത്ത$#@&^*ഇതൊക്കെ നമുക്കും അറിയാം സഹോദരാ.ഇനി ഈ പോസ്റ്റ് കണ്ട് അയ്യോ സിമി എന്തൊക്കെയാ എഴുതിയത് മോശമായി എന്നുള്ള കമെന്റുമായി ഒരാളും ഈ വഴി വരണ്ട.തെറിക്കുത്തരം മുറിപ്പത്തൽ അതാണ് എന്റെ ലൈൻ. ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ കാരണമായ സാഹചര്യം താഴെ കൊടുക്കുന്നു. വേണ്ടി വന്നാൽ cyber സെല്ലിലും.അപ്പോൾ എല്ലാം പറഞ്ഞപോലെ.ഓർമകൾ ഉണ്ടായിരിക്കണം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments