HomeSportsപൊള്ളാര്‍ഡും ബുംറയും തകർത്തു ; പഞ്ചാബിനെതിരേ മുംബൈ ഇന്ത്യന്‍സിനു മൂന്നു റണ്‍സിന്റെ വിജയം

പൊള്ളാര്‍ഡും ബുംറയും തകർത്തു ; പഞ്ചാബിനെതിരേ മുംബൈ ഇന്ത്യന്‍സിനു മൂന്നു റണ്‍സിന്റെ വിജയം

കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​നെ​തി​രേ മും​ബൈ ഇ​ന്ത്യ​ന്‍സി​നു മൂ​ന്നു റ​ണ്‍സ് ജ​യം. പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ള്‍ നി​ല​നി​ര്‍ത്താ​ന്‍ മും​ബൈ​യ്ക്കും പ​ഞ്ചാ​ബി​നും ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്നു. സ്വന്തം തട്ടകമായ മുംബൈ വാംഖ്‌ഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്‌ത ആതിഥേയര്‍ നിശ്‌ചിത 20 ഓവറില്‍ എട്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ 186 റണ്‍സാണ്‌ നേടിയത്‌. തുടര്‍ന്നു മറുപടി ബാറ്റിങ്‌ ആരംഭിച്ച പഞ്ചാബ്‌ കിങ്‌സ് ഇലവന്‌ അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ 183 റണ്‍സ്‌ നേടാനേ കഴിഞ്ഞുള്ളു.

ഒ​രു​ഘ​ട്ടം വ​രെ വി​ജ​യ​പ്ര​തീ​ക്ഷ നി​ല​നി​ര്‍ത്തി​യ കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​ന് കെ.​എ​ല്‍. രാ​ഹു​ലി​ന്‍റെ (60 പ​ന്തി​ല്‍ 94) പു​റ​ത്താ​ക​ലാ​ണ് തി​രി​ച്ച​ടി​യാ​യ​ത്. അ​വ​സാ​ന ര​ണ്ട് ഓ​വ​റി​ലാ​ണ് ക​ളി മാ​റി​മ​റി​ഞ്ഞ​ത്. 19-ാം ഓ​വ​റി​ന്‍റെ മൂ​ന്നാം പ​ന്തി​ല്‍ രാ​ഹു​ല്‍ പു​റ​ത്താ​യി. പ​ഞ്ചാ​ബി​നു​വേ​ണ്ടി ആ​രോ​ണ്‍ ഫി​ഞ്ച് (35 പ​ന്തി​ല്‍ 46) മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. അക്ഷര്‍ പട്ടേലും(10), മനോജ് തിവാരിയും (4) പുറത്താകാതെ നിന്നു. ബും​റ മൂ​ന്നും മി​ച്ച​ല്‍ മാ​ക്ലെ​ന്‍ഹാ​ന്‍ ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments