കോട്ടയം: യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം അതിരമ്പുഴയിലാണ് സംഭവം. അതിരമ്പുഴ പാറോലിക്കൽ മുണ്ടകപ്പാടം റോഡില്‍ ഐക്കര കുന്നേല്‍ ഭാഗത്തുള്ള റബ്ബർ തോട്ടത്തിനരികിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഏകദേശം നാല്‍പ്പത് വയസ്സ് പ്രായമുള്ള സ്ത്രിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചാക്കും പടുതയും ബെഡ്ഷീറ്റും ഉപയോഗിച്ച് വരിഞ്ഞുകെട്ടിയ നിലയിലാണ് മൃതദേഹം. മൃതദേഹം ഗര്‍ഭിണിയുടേതാനെന്നു സ്ഥിരീകരിച്ചു. നാല്‍പ്പതുകാരിയായ ഇവരെ ശ്വാസംമുട്ടിച്ചും കഴുത്തുഞെരിച്ചുമാണ് കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.
കറുപ്പുനിറമുള്ള മൃതദേഹത്തിന്റെ മേല്‍ക്കാത് കുത്തിയിട്ടുണ്ട്. പുലര്‍ച്ചെ റബ്ബറുവെട്ടാന്‍ എത്തിയ ആളാണ് സംശയാസ്പദമായ നിലയില്‍ ചാക്കുകെട്ട് കണ്ടെത്തിയത്. ഉടനെ വിവരം വാര്‍ഡ് മെന്പറായ ബേബിനാസ് അജാസിനെ അറിയിക്കുകയായിരുന്നു. ചാക്കിൽ മൃതദേഹമാണെന്നു വ്യക്തമായതോടെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
കാണാതായ വ്യോമസേനാ വിമാനം കണ്ടെത്താന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടുന്നു
ഈ കുക്കറിഷോ രണ്ടു ലക്ഷത്തിലധികം പുരുഷന്മാർ കാണാൻ കാരണമെന്ത്? വീഡിയോ കാണാം
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: