HomeSportsരാഹുലിന്റെ ബലത്തിൽ രണ്ടാം ടെസ്റ്റിലും ഇന്ത്യ ശക്തമായ നിലയിൽ

രാഹുലിന്റെ ബലത്തിൽ രണ്ടാം ടെസ്റ്റിലും ഇന്ത്യ ശക്തമായ നിലയിൽ

കിങ്സ്റ്റണ്‍: ആദ്യ ദിനം തന്നെ തകര്‍ന്നടിഞ്ഞ കരീബിയന്‍ നിരക്കെതിരെ ബാറ്റിങ്ങില്‍ കരുത്തുതെളിയിച്ച് ഇന്ത്യയുടെ പോരാട്ടം. ആദ്യ ഇന്നിങ്സില്‍ 196 റണ്‍സിന് വിന്‍ഡീസിനെ പുറത്താക്കിയ ഇന്ത്യ ഓപ്പണര്‍ ലോകേഷ് രാഹുലിന്‍െറ സെഞ്ച്വറി കരുത്തില്‍ (158) 358 റൺസെടുത്തിട്ടുണ്ട്. ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 185 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ഇന്ത്യ കരുതലോടെയായിരുന്നു ഒന്നാം ഇന്നിങ്സ് തുടങ്ങിയത്. ലോകേഷ് രാഹുലും ശിഖര്‍ ധവാനും ചേര്‍ന്ന് 87 റണ്‍സിന്‍െറ ഭേദപ്പെട്ട ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുയര്‍ത്താനും കഴിഞ്ഞു. 27 റണ്‍സിലത്തെിയപ്പോള്‍ ഓഫ് സ്പിന്നര്‍ റോസ്റ്റണ്‍ ചേസിന്‍െറ പന്തില്‍ ഡാരന്‍ ബ്രാവോ പിടിച്ച് ധവാന്‍ പുറത്തായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ലോകേഷ്-പുജാര കൂട്ടുകെട്ട് കൂടുതല്‍ നഷ്ടങ്ങള്‍ക്ക് ഇടംകൊടുത്തില്ല. രാഹുല്‍ മെല്ളെ സ്കോര്‍ ചെയ്യുമ്പോള്‍ മറുവശത്ത് പുജാര കല്ലുപോലെ ഉറച്ചുനിന്നു. ചേസിനെ സിക്സറിന് പറത്തിയായിരുന്നു ടെസ്റ്റില്‍ ലോകേഷിന്‍െറ മൂന്നാം സെഞ്ച്വറി. 46 റൺസെടുത്ത പൂജാര റൺ ഒൗട്ട് ആയാണ് മടങ്ങിയത്. പിന്നീട് വന്ന ക്യാപ്റ്റൻ വിരാട് കോഹ്ലി 44 റൺസെടുത്തു പുറത്തായി. കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ അശ്വിന് മൂന്ന് റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അജങ്ക്യ രഹാനെ(42)യും വൃദ്ധിമാൻ സ്വാഹയുമാണ്(17) ഇപ്പോൾ ക്രീസിൽ നിൽക്കുന്നത്.

കാണാതായ വ്യോമസേനാ വിമാനം കണ്ടെത്താന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടുന്നു

ഈ കുക്കറിഷോ രണ്ടു ലക്ഷത്തിലധികം പുരുഷന്മാർ കാണാൻ കാരണമെന്ത്? വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments