HomeAround KeralaKottayamഅസി. കമാന്‍ഡന്റിന് കൈക്കൂലി നല്‍കാന്‍ ശ്രമം; സംഭവം വാഹന പരിശോധനയ്ക്കിടെ

അസി. കമാന്‍ഡന്റിന് കൈക്കൂലി നല്‍കാന്‍ ശ്രമം; സംഭവം വാഹന പരിശോധനയ്ക്കിടെ

ഏറ്റുമാനൂര്‍: പരിശോധനയ്ക്കിടയില്‍ പൊലീസ് അസിസ്റ്റന്റ് കമാന്‍ഡന്റിന് ലോറിക്കാരന്‍ 100 രൂപ കൈക്കുലി കൊടുക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ ഹൈവേ പൊലീസ് എസ്ഐ സുദേവിനെ കോട്ടയം പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സ്ഥലംമാറ്റി.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഒന്നിനാണ്സംഭവം. ഡിം ലൈറ്റടിക്കാതെ വന്ന ലോറി ഏറ്റുമാനൂര്‍ ക്ഷേത്രത്തിനു സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന എആര്‍ ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് തടഞ്ഞുനിര്‍ത്തി. പെറ്റിക്കേസ് ചാര്‍ജ്ചെയ്യുന്നതിനിടെ ലോറിയിലുണ്ടായിരുന്ന ആള്‍ 100 രൂപ ചുരുട്ടി അസിസ്റ്റന്റ് കമാന്‍ഡന്റിനെ ഏല്‍പ്പിക്കാന്‍ ശമിച്ചു.

ചോദ്യം ചെയ്തപ്പോള്‍ കുത്താട്ടുകുളം മുതല്‍ കൈക്കൂലി കൊടുത്തു വരികയാണെന്ന മറുപടിയാണ് കിട്ടിയത്.  കമാന്‍ഡന്റ് ഹൈവേപൊലീസിനെ വിളിച്ചുവരുത്തിയപ്പോള്‍ കൈക്കൂലിക്കാര്യം പറഞ്ഞ് എസ്ഐ ലോറിക്കാരനുനേരെ തട്ടിക്കയറി. കമാന്‍ഡന്റ് ഇത് വിലക്കി. വാഹനം സ്റ്റേഷനിലെത്തിച്ച് ഇവര്‍ക്കെതിരെ കേസെടുത്തു. സംഭവം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments