HomeSportsനാലാം ഏകദിനം; ഇന്ത്യക്ക് 35 റണ്‍സ് ജയം

നാലാം ഏകദിനം; ഇന്ത്യക്ക് 35 റണ്‍സ് ജയം

ചെന്നൈ: വിജയം തേടി നാലാം ഏകദിനത്തിനിറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ  35 റണ്‍സിന്‌ തോല്‍പ്പിച്ച്‌ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി. പരമ്പര നേടാൻ ആഞ്ഞു പൊരുതിയ ദക്ഷിണാ ഫ്രിക്കയെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ്  ഇന്ത്യ കീഴ്പ്പെടുത്തിയത്.

ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ 50 ഓവറില്‍ എട്ടിന്‌ 299 റണ്‍സ്‌ എടുത്തു, ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഒന്‍പതിന്‌ 264 ല്‍ പുറത്തായി. 140 പന്തില്‍ ആറു ബൗണ്ടറിയും അഞ്ചു സിക്‌സുമുള്‍പ്പെടെ 138 റണ്‍സ്‌ നേടിയ വീരാട്‌ കോഹ്ലിയാണ്‌ മാൻ ഓഫ് ദി മാച്ച്.

ദക്ഷിണാഫ്രിക്കൻ നിരയിൽ ഡിവില്ലിയെഴ്സും സെഞ്ച്വറി നേടി. 107 പന്തില്‍ പത്ത്‌ ബൗണ്ടറിയും രണ്ട്‌ സിക്‌സറുമുള്‍പ്പെടെ 112 റണ്‍സെടുത്തെ ഡിവില്ലിയേഴ്‌സ് അവസാനംവരെ പൊരുതിയെങ്കിലും  വിജയം ഇന്ത്യക്കൊപ്പം നിന്നു. ഡിവില്ലേഴ്‌സിന്‌ പുറമെ ഡികോക്ക്‌ (43),ബെഹര്‍ദീന്‍ (22), ഫാങ്ങ്‌സിഗോ (20),ഡുപ്ലസി (17) എന്നിവര്‍ക്ക്‌ മാത്രമേ ദഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടക്കാനായുള്ളു.

സ്കോർ കാർഡ്‌ കാണൂ 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments