HomeAround KeralaKollamആറ്റിങ്ങലിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്

ആറ്റിങ്ങലിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്

കൊല്ലം: നാവായിക്കുളം 28ാം മൈലില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 30 പേര്‍ക്ക് പരുക്കേറ്റു.അഞ്ചു പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാവിലെ ഒന്പതോടെയായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന ലോറി ബസില്‍ തട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് റോഡരുകിലെ കുഴിയിലേിക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്ന് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ബസ് അമിതവേഗതയിലായിരുന്നുവെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശകള്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു; അടിസ്ഥാനശമ്പളത്തില്‍ 16 ശതമാനം വര്‍ദ്ധന

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോയിലിടിച്ച് മൂന്നു പേർ മരിച്ചു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments