HomeCinemaMovie Newsപൊതുവേദിയില്‍ സങ്കടത്താല്‍ പൊട്ടിക്കരഞ്ഞ് ജനപ്രിയ നടൻ ദിലീപ്

പൊതുവേദിയില്‍ സങ്കടത്താല്‍ പൊട്ടിക്കരഞ്ഞ് ജനപ്രിയ നടൻ ദിലീപ്

തിരുവനന്തപുരം: സമൂഹത്തില്‍ മാനസിക വിഭ്രാന്തിമൂലവും അല്ലാതെയും തെരുവിലാക്കപ്പെട്ട സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളും അവര്‍ ഗര്‍ഭം ധരിക്കേണ്ടിവരുന്ന സാഹചര്യവും കേട്ട് പൊതുവേദിയില്‍ സങ്കടത്താല്‍ പൊട്ടിക്കരഞ്ഞ് ജനപ്രിയ നായകന്‍ ദിലീപ്. സ്ത്രീകളുടെ പുനരധിവാസകേന്ദ്രമായ മിതൃമ്മല സ്നേഹതീരം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയപ്പോഴായിരുന്നു ദിലീപ് പൊട്ടിക്കരഞ്ഞത്. ഉദ്ഘാടനത്തിനിടെ ദിലീപ് യോഗവേദിയില്‍ വിങ്ങിക്കരയുകയായിരുന്നു. കുഞ്ഞു കുരുന്നുകള്‍വരെ കൊടിയ പീഡനം അനുഭിച്ചിട്ടുണ്ടെന്ന് റോസ്‌ലിന്‍ പറഞ്ഞതോടെ ദിലീപ് വിങ്ങിപ്പൊട്ടുകയായിരുന്നു.

 
സമൂഹത്തില്‍ മാനസിക വിഭ്രാന്തിമൂലവും അല്ലാതെയും തെരുവിലാക്കപ്പെട്ട സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളും അവര്‍ ഗര്‍ഭം ധരിക്കേണ്ടിവരുന്ന സാഹചര്യവും സ്നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസ്ലിന്‍ വിവരിക്കുന്നതിനിടെയാണു ദിലീപ് വിഷമം താങ്ങാനാവാതെ കരഞ്ഞുപോയത്. ഒന്‍പതു മാസം മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ ഇവിടെ അന്തേവാസികള്‍ക്കൊപ്പമുണ്ട്. ഇവരെല്ലാം തെരുവില്‍നിന്നു സ്ത്രീകള്‍ക്കൊപ്പം ഇവിടെ എത്തിപ്പെട്ടവരാണെന്നുകൂടി പറഞ്ഞതോടെ ദിലീപിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തെരുവില്‍ ഒരു സ്ത്രീയും അലയാന്‍ ഇടവരാത്ത അവസ്ഥ സൃഷ്ടിക്കലാണു സ്നേഹതീരത്തിന്റെ ലക്ഷ്യമെന്നു ഡയറക്ടര്‍ പറഞ്ഞത് ആവേശത്തോടെയാണു കേട്ടിരുന്നതെന്നും അതിനു തന്റെയും തന്നോടൊപ്പമുള്ള കലാകാരന്മാരുടെയും പിന്തുണയുണ്ടാകുമെന്നും ദിലീപ് തുടർന്നുള്ള പ്രസംഗത്തിൽ പറഞ്ഞു.

വാഹനാപകടത്തിൽപ്പെട്ട യുവാവിനു തുണയായി ദിലീപ്

അപവാദ പ്രചാരകരെ, നിങ്ങൾ ഇതൊന്നും കാണുന്നില്ലേ ? ദിലീപ്

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments