HomeAround KeralaKollamമരിച്ചത് സംഘര്‍ഷത്തിനിടെ എന്ന് ആരോപണം; മുന്‍ കൗണ്‍സിലറുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി

മരിച്ചത് സംഘര്‍ഷത്തിനിടെ എന്ന് ആരോപണം; മുന്‍ കൗണ്‍സിലറുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി

കൊട്ടിയം: പത്തുമാസം മുമ്പ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ച കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറുടെ മൃതദേഹം ബന്ധുക്കളുെട പരാതിയെ തുടര്‍ന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. കൊല്ലം കോര്‍പ്പറേഷനിലെ തെക്കുംഭാഗം ഡിവിഷന്‍ മുന്‍ കൗണ്‍സിലര്‍ താന്നി സ്‌ക്ലോബിന്‍ വില്ലയില്‍ ബെഞ്ചമിന്റെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
ബെഞ്ചമിന്‍ മരിച്ചത് സംഘര്‍ഷത്തിനിടെ ദേഹോപദ്രവം ഏറ്റാണെന്ന് മകന്‍ സ്‌ക്ലോബിന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഈ ആവശ്യം ഉന്നയിച്ച് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസും നിലവിലുണ്ട്.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് ഇടവകയില്‍പ്പെട്ട ഒരുസംഘം സ്ത്രീകള്‍ പള്ളിവികാരിയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു. ബിഷപ്പ് ഹൗസില്‍നിന്നെത്തിയ അധികൃതര്‍ അവരെ ശാന്തരാക്കി പിന്തിരിപ്പിച്ചു. ഇരവിപുരം സി.ഐ. വിശ്വംഭരന്‍, എസ്.ഐ. നിസാമുദ്ദീന്‍, കിളികൊല്ലൂര്‍ എസ്.ഐ. മുഹമ്മദ്ഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ വലിയ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.

ജനവരി 15നാണ് ബെഞ്ചമിന്‍ ചെമ്മീന്‍ ഷെഡ്ഡിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ കുഴഞ്ഞുവീണ് മരിച്ചത്. കൊട്ടിയത്ത് സ്വകാര്യ ആസ്പത്രിയിലെത്തിച്ചപ്പോള്‍ മരിച്ചനിലയിലായിരുന്നു. താന്നി സെന്റ് മൈക്കിള്‍ പള്ളി സെമിത്തേരിയില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്കിടെയും ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇരുകൂട്ടര്‍ക്കെതിരെയും ഇരവിപുരം പോലീസ് കേസ്സെടുത്തിരുന്നു.

ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ബെഞ്ചമിന്‍ കുഴഞ്ഞുവീണ് മരിച്ചതാണെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ തടഞ്ഞുവയ്ക്കുന്നതിനിടെ ദേഹോപദ്രവത്തെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന പരാതിയില്‍ നടപടി ഇല്ലാത്തതിനെതുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

കൊല്ലം തഹസില്‍ദാര്‍ എം.എച്ച്.ഷാനവാസിന്റെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.  ഫോറന്‍സിക് വിഭാഗത്തിലെ സര്‍ജന്‍ ഡോ. സരിത, ഡോ. സൗമ്യ, ഡോ. അഗസ്റ്റ്യന്‍ സ്റ്റീഫന്‍, സയന്റിഫിക് അസിസ്റ്റന്റ് ഡോ. സുനുകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments