HomeCinemaMovie Newsടി.പി. മാധവന്റെ നില മെച്ചപ്പെട്ടു; ഇന്ന് വാര്‍ഡിലേക്ക് മാറ്റും

ടി.പി. മാധവന്റെ നില മെച്ചപ്പെട്ടു; ഇന്ന് വാര്‍ഡിലേക്ക് മാറ്റും

ന്യൂഡല്‍ഹി: കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ഹരിദ്വാറിലെ ആസ്​പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിനിമാതാരം ടി.പി. മാധവന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഹരിദ്വാര്‍ സിറ്റി ആസ്​പത്രിയിലെ ഐ.സി.യു.വില്‍ കഴിയുന്ന അദ്ദേഹത്തെ ചൊവ്വാഴ്ച വാര്‍ഡിലേക്ക് മാറ്റിയേക്കും.  മുപ്പതിന് നാട്ടിലേക്ക് കൊണ്ടുപോയേക്കും. ഒരുവശം തളര്‍ന്നുപോയ അദ്ദേഹത്തിന് ആയുര്‍വേദ ചികിത്സ നല്‍കാനാണ് തീരുമാനം.
വിവരമറിഞ്ഞ് മാധവന്റെ മുംബൈയിലുള്ള ബന്ധു ഡി.പി. ചൗധരി ആസ്​പത്രിയിലെത്തിയിരുന്നു. അമേരിക്കയിലുള്ള സഹോദരങ്ങള്‍ 29-ന് ഹരിദ്വാറിലെത്തും. ഇതിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി ചികിത്സിക്കും.
ഉത്തരാഖണ്ഡ് സന്ദര്‍ശിക്കാനെത്തിയ ടി.പി. മാധവന്‍ ഒരാഴ്ചമുമ്പാണ് ഹരിദ്വാര്‍ അയ്യപ്പക്ഷേത്രത്തിലെ മുറിയില്‍ കുഴഞ്ഞുവീണത്. ഇവിടത്തെ പൂജാരിയും കണ്ണൂര്‍ പിലാത്തറ സ്വദേശിയുമായ വിഷ്ണുനമ്പൂതിരിയും മലയാളി സംഘടനാ പ്രവര്‍ത്തകരുമാണ് മാധവനെ ശുശ്രൂഷിച്ചിരുന്നത്. വിവരമറിഞ്ഞ് താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹികള്‍ സഹായവാഗ്ദാനം അറിയിച്ചിരുന്നെങ്കിലും ഇതുവരെ ആരും കാണാനെത്തിയിട്ടില്ല.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments