HomeAround KeralaKollamപ്രണയം നടിച്ച് പീഡനം; യുവാവ് അറസ്റ്റില്‍

പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്റ്റില്‍

പാരിപ്പള്ളി: ഫെയ്‌സ്ബുക്കിലൂടെ പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പനക്കോട് വിഷ്ണുഭവനില്‍ അരുണ്‍ പ്രശാന്തിനെ(23)യാണ് പിടികൂടിയത്. പാരിപ്പള്ളി സ്വദേശിയെ   വിവാഹവാഗ്ദാനം നല്‍കി ചെന്നൈയില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. അമേരിക്കയില്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പെണ്‍കുട്ടികളെ വലയിൽ വീഴ്ത്തിയിരുന്നത്

ഫെയ്‌സ്ബുക്ക് വഴി നിരവധി സ്ത്രീകളുമായി സൗഹൃദത്തിലായ ഇയാള്‍ മൂന്നുമാസം മുൻപ് ഒരു പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയെങ്കിലും പോലീസിന്റെ പിടിയിലായിരുന്നു.

സാമൂഹിക മാധ്യമങ്ങള്‍ വിദഗ്ധമായി കൈകാര്യം ചെയ്യുന്ന ഇയാള്‍ കുറച്ചുകാലം ഗള്‍ഫില്‍ ജോലിനോക്കിയിരുന്നു. അവിടെവച്ചെടുത്ത ഫോട്ടോകള്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്.കഴിഞ്ഞദിവസം പാരിപ്പള്ളിയിലെ കുട്ടിയുമായി തമിഴ്‌നാട്ടിലേക്ക് കടന്ന യുവാവിനെ  ചെന്നൈക്ക് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments