HomeNewsLatest Newsഅഡ്നാൻ സാമിക്ക് ഇന്ത്യൻ പൌരത്വം നല്കാൻ നടപടി

അഡ്നാൻ സാമിക്ക് ഇന്ത്യൻ പൌരത്വം നല്കാൻ നടപടി

ന്യൂഡല്‍ഹി: പ്രശസ്ത പാക്കിസ്ഥാനി ഗായകന്‍ അദ്‌നാന്‍ സമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും. കഴിഞ്ഞ 15 വർഷമായി ഇന്ത്യയിൽ കഴിയുന്ന അഡ്നാൻ സമി പൗരത്വത്തിനായി നിരവധി തവണ അപേക്ഷ നൽകിയിരുന്നു.

ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന സമിയുടെ അപേക്ഷയ്ക്ക് കേന്ദ്ര അറ്റോര്‍ണി ജനറര്‍ പിന്തുണച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമിക്ക് അനുകൂലമായ തീരുമാനം കേന്ദ്ര സര്‍ക്കാരിന്റെ മന്ത്രിസഭായോഗം എടുക്കുക. കഴിഞ്ഞ മേയില്‍ ഇന്ത്യയില്‍ താമസിക്കാനുള്ള അനുമതി തീര്‍ന്നിരുന്നുവെങ്കിലും പാക്കിസ്ഥാനി പാസ്‌പോര്‍ട്ട് പുതുക്കാന്‍ സമി തയ്യാറായിരുന്നില്ല.

രണ്ടു വര്‍ഷം മുമ്പാണ് അദ്ദേഹം പൗരത്വത്തിനായി ആദ്യ അപേക്ഷ നല്‍കിയത്. ഇതു തള്ളി പോവുകയായിരുന്നു. സമിയുടെ അപേക്ഷ ലഭിച്ചതിനെ തുടര്‍ന്ന് പൗരത്വം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാല്‍ പൗരത്വ നിയമനുസരിച്ച് ആഭ്യന്തര മന്ത്രാലയമാണ് ഇന്ത്യന്‍ പൗരത്വം നല്‍കേണ്ടത്.

തൊണ്ണൂറികളില്‍ ആല്‍ബങ്ങളിലൂടെ രംഗത്തെത്തിയ അദ്‌നാന്‍ സമിക്ക് ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്. ബോളിവുഡ് സിനിമകളിലെ സജീവസാന്നിധ്യമായ സമി മലയാളത്തിലും തമിഴിലും പാടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments