കഞ്ചാവ് തേടിയിറങ്ങിയ എറണാകുളം സ്വദേശിക്ക് പുളിയിലയിൽ കിടിലൻ പണികൊടുത്ത് മാഫിയാ സംഘം; ബകഞ്ചാവ് ലോബിയിൽ യുവാക്കൾക്ക് കൊടുത്ത പണി ഇങ്ങനെ:

കൊച്ചിയില്‍ വില്‍ക്കുന്നതിനായി കമ്ബത്ത് കഞ്ചാവ് വാങ്ങാനെത്തിയ യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. കഞ്ചാവിന് പകരം മൂന്ന് കിലോ പുളിയിലയാണ് ഭദ്രമായി പൊതിഞ്ഞ് ഇടനിലക്കാരന്‍ നല്‍കിയത്. പകരം 12,000 രൂപയും ഇവര്‍ നല്‍കി. സാംപിള്‍ നല്‍കിയ കഞ്ചാവ് പരിശോധിച്ച്‌ തൃപ്തികരമെന്ന് കണ്ടതിനെ തുടര്‍ന്നാണ് യുവാക്കള്‍ പണം നല്‍കിയത്.

കമ്ബംമെട്ടില്‍ നിന്നും കുറച്ച്‌ മാറി നിന്ന് പൊതി തുറന്നപ്പോഴാണ് പുളിയിലയാണെന്ന് കണ്ടത്. ഇതോടെ പൊതിക്കെട്ട് റോഡില്‍ ഉപേക്ഷിച്ച്‌ യുവാക്കള്‍ തിരികെ മടങ്ങുകയായിരുന്നു. ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെയാണ് ‘ കബളിപ്പിക്കപ്പെട്ട’ കഥയുടെ ചുരുളഴിഞ്ഞത്. കമ്ബത്തെ കഞ്ചാവ് ലോബിയാണ് കബളിപ്പിച്ചതെന്ന് എക്‌സൈസ് പറഞ്ഞു. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കമ്ബം-കമ്ബംമെട്ട് ഭാഗത്താണ് ഇവരുടെ താവളം. കൂടുതല്‍ ചോദ്യം ചെയ്യലില്‍ കഞ്ചാവ് ലോബി ചതിച്ച കഥ തുറന്ന് പറഞ്ഞതോടെ ശക്തമായ താക്കീതും നല്‍കി പൊലീസ് ഇവരെ മടക്കി.