HomeCinemaMovie Newsവിഘ്‌നേശിന്റെ പിറന്നാള്‍ സമ്മാനം കണ്ട് പൊട്ടിക്കരഞ്ഞു നയന്‍താര; പിന്നീട് ഹൃദയം നിറഞ്ഞു താരം പറഞ്ഞതിങ്ങനെ:

വിഘ്‌നേശിന്റെ പിറന്നാള്‍ സമ്മാനം കണ്ട് പൊട്ടിക്കരഞ്ഞു നയന്‍താര; പിന്നീട് ഹൃദയം നിറഞ്ഞു താരം പറഞ്ഞതിങ്ങനെ:

മലയാളത്തിലും തമിഴിലും ഒരു പോലെ ആരാധകരുളള താരമാണ് നയന്‍താര. ഇന്നലെ (18/11/18) 34-ാം പിറന്നാളായിരുന്നു. താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് സിനിമ ലോകം മാത്രമല്ല ആരാധകരും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത് സംവിധായകന്‍ വിഘ്‌നേഷ് ശിവനുയുമായിട്ടുള്ള പിറന്നാള്‍ ആഘോഷ ചിത്രങ്ങളാണ്. ‘എന്റെ തങ്കത്തിന് ചെറിയൊരു സര്‍പ്രൈസ്’ എന്ന ക്യാപ്ഷനോടെ വിഘ്‌നേഷ് ശിവന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ലേഡി സൂപ്പര്‍ സ്റ്റാര്‍ എഴുതിയ കേക്കില്‍ ക്ലാപ്പ് ബോര്‍ഡും കൊണ്ട് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. കേക്കിന്റെ മുകളില്‍ ഒമ്പത് എന്ന് എഴുതിയ ഒരു ചെറിയ കേക്കും ഒരുക്കിയിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ പിറന്നാള്‍ ആഘോഷത്തിന് നന്ദി അറിയിച്ച് നയന്‍സ് എത്തിയിട്ടുണ്ട്. വിഘ്‌നേഷുമായിട്ടുള്ള പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് താരം നന്ദി അറിയിച്ചത്. ‘മനോഹരമായ സര്‍പ്രൈസിന് നന്ദി. നീയുമൊത്തുള്ള മറ്റൊരു പിറന്നാള്‍ ദിനം. അവസാനം വരെയും. നയന്‍താര കുറിച്ചു. ഇന്‍സ്റ്റഗ്രാമിലായിരുന്നു താരത്തിന്റെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments