HomeHealth NewsWomenവിവാഹിതരല്ലാത്ത ജോഡികളാണോ; ബെംഗളൂരുവിലെത്തിയാല്‍ സഹായിക്കാൻ ഈ 'അങ്കിളു'ണ്ട്‌ !

വിവാഹിതരല്ലാത്ത ജോഡികളാണോ; ബെംഗളൂരുവിലെത്തിയാല്‍ സഹായിക്കാൻ ഈ ‘അങ്കിളു’ണ്ട്‌ !

ബെംഗളൂരു: വിവാഹം കഴിക്കാത്തവര്‍ നഗരത്തിലെത്തിയാല്‍ ഒരുമിച്ചു താമസിക്കാന്‍ സഹായിക്കാൻ ഈ അങ്കിൾ റെഡി ! വേറൊന്നും ചിന്തികേണ്ട പറയുന്നത് പുതിയ സ്റ്റാര്‍ട്ടപ്പിനെ ക്കുറിച്ചാണ്. ‘അങ്കിള്‍’ എന്ന സ്റ്റാര്‍ട്ടപ് ആണ് ഈ സേവനത്തിനു പിന്നില്‍. ഉദ്ഘാടന ദിവസം തന്നെ ആവശ്യവുമായി എത്തിയത് 12 ജോടികള്‍. ബ്ലേസ് അരിസനോവ് എന്ന 27 കാരനും മുംബൈ സ്വദേശി സഞ്ജിതും ചേര്‍ന്നാരംഭിച്ച സറ്റാര്‍ട്ടപ്പിന്റെ സേവനത്തിന് വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ ഇന്ന് ഒട്ടേറെ ആവശ്യക്കാരുണ്ട്. സാങ്കേതിക വിദ്യ എത്രമാത്രം ‘പുരോഗമിച്ചു’ എന്നതിന്റെ ഉദാഹരണം കൂടിയാണിത്. ഹോട്ടല്‍ തിരഞ്ഞു നടക്കേണ്ട എന്നാണ് സ്റ്റാര്‍ട്ടപ്പിന്റെ മുഖ്യ ഗുണമെന്ന് സഞ്ചിത് പറയുന്നു. പക്ഷേ 18 വയസ്സു പൂര്‍ത്തിയായതിന്റെ രേഖകളുണ്ടെങ്കിലേ മുറി ലഭിക്കൂ . രാവിലെ പത്തു മുതല്‍ ഏഴു വരേയോ രാത്രി ഒന്‍പതു മുതല്‍ രാവിലെ എട്ടു വരെയോ മാത്രമായിരിക്കും അങ്കിളിന്റെ സേവനം. ഹോട്ടല്‍ ശ്ര്യംഖലകളുമായി ധാരണയിലെത്തിയാണ് സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനം. ബെംഗളൂരുവില്‍ അള്‍സൂര്‍,ട്രിനിറ്റി,യശ്വന്തപുരം എന്നിവിടങ്ങളിലെ മൂന്നു ഹോട്ടലുകളുമായാണ് നിലവിലെ ടൈ അപ്. ഇനി കൂടുതല്‍ ഹോട്ടലുകളുമായി ബന്ധപ്പെടുമെന്നാണ് ഇവര്‍ പറയുന്നത്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments