HomeCinemaMovie Newsദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി ജയസൂര്യ

ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി ജയസൂര്യ

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിജ്ഞാന്‍ഭവനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിതരണം ചെയ്തു. നടന്‍ ജയസൂര്യയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശവും എം. ജയചന്ദ്രന് മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡും അടക്കം ഒമ്പത് പ്രധാന പുരസ്‌കാരങ്ങള്‍ മലയാളത്തിന് ലഭിച്ചു. ബെന്‍ എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് വാങ്ങിയ ഗൗരവ് മേനോനെ സദസ് കൈയ്യടിയോടെയാണ് വരവേറ്റത്. സാമൂഹിക വിഷയം കൈകാര്യം ചെയ്ത മികച്ച ചിത്രമായ ‘നിര്‍ണായക’ത്തിന്റെ സംവിധായകന്‍ വി.കെ. പ്രകാശ്, മികച്ച പരിസ്ഥിതി ചിത്രമായ ‘വലിയ ചിറകുള്ള പക്ഷികളു’ടെ സംവിധായകന്‍ ഡോ. ബിജു, മികച്ച മലയാള ചിത്രമായ ‘പത്തേമാരി’യുടെ സംവിധായകന്‍ സലീം അഹമ്മദ്, മികച്ച സംസ്‌കൃത ചിത്രമായ ‘പ്രിയമാനസ’ത്തിന്റെ സംവിധായകന്‍ വിനോദ് മങ്കര തുടങ്ങിവരാണ് അവാര്‍ഡ് ഏറ്റുവാങ്ങിയ മറ്റ് മലയാളികള്‍.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments