HomeHealth Newsഗര്‍ഭിണികള്‍ പുകവലി ശീലമാക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ഭാരം കുറയ്ക്കാനെന്ന് ഗവേഷണ റിപ്പോര്‍ട്ട് !

ഗര്‍ഭിണികള്‍ പുകവലി ശീലമാക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ഭാരം കുറയ്ക്കാനെന്ന് ഗവേഷണ റിപ്പോര്‍ട്ട് !

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ കൗമാരക്കാരായ ഗര്‍ഭിണികല്ക്കിടയിൽ പുകവലി വലിയ ദുശീലമായി കടന്നുകൂടിയിട്ട് കുറെ നാളായി. എന്നാൽ, ഇവർ പുകവലി ശീലമാക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ഭാരം കുറയ്ക്കാനെന്ന് ഗവേഷണ റിപ്പോര്‍ട്ട് ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഓസ്‌ട്രേലിയയിലെ കൗമാരക്കാരില്‍ പുകവലി വര്‍ധിച്ചു വരുന്നതിനെക്കുറിച്ച് 10 വര്‍ഷമായി നടത്തി വരുന്ന പഠനമാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ നടത്തിയത്. പ്രസവം ആയാസ രഹിതമാക്കാനാകുമെന്നുള്ള ധാരണ പുകവലിക്ക് കാരണമായതായി ഗവേഷകര്‍ പറയുന്നു. പ്രസവവേദനയെ കുറിച്ചുള്ള ആശങ്കയും പേടിയുമാണ് ഇത്തരം കാര്യങ്ങള്‍ പരീക്ഷിക്കാന്‍ പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നത്. പ്രസവത്തെ കുറിച്ച് ഇവര്‍ക്ക് കാര്യമായ ധാരണകളുണ്ടാകില്ലെന്നു മാത്രമല്ല പേടിയുമുണ്ടാകും. ഇത് കൗമാരക്കാരെ പുകവലിക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ സൈമണ്‍ ഡെന്നീസ് പറയുന്നു. പതിനാറ് വയസു പ്രായമുള്ള പെണ്‍കുട്ടികള്‍ വരെ ഈ ശീലത്തിന് അടിമപ്പെട്ടിട്ടുണ്ട്. പുകവലി ശീലമാക്കിയാല്‍ ഭാരമുള്ള കുട്ടികള്‍ ഉണ്ടാവില്ലെന്ന ധാരണയാണ് ആരോഗ്യത്തില്‍ സിഗററ്റ് ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ അവഗണിച്ച് പുകവലി ശീലമാക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

like copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments