HomeHealth Newsഎങ്ങനെ നടക്കുന്ന പുരുഷൻമാരെയാണ് പെൺമണികൾ കൂടുതൽ ഇഷ്ടപ്പെടുന്നത് ?

എങ്ങനെ നടക്കുന്ന പുരുഷൻമാരെയാണ് പെൺമണികൾ കൂടുതൽ ഇഷ്ടപ്പെടുന്നത് ?

ഇപ്പൊ ഡീസന്‍റ് ആയി നടക്കുന്നവരെയൊന്നും പെമ്പിള്ളാര്‍ക്കു വേണ്ട, കുളിക്കാതെ നനയ്ക്കാതെ അലന്ന ലുക്കുമായി നടക്കുന്നവമാരെ മതി. സിനിമയിൽ ഇതു പറയാം. പക്ഷേ ജീവിതത്തിൽ കാര്യം നേരെ തിരിച്ചാണ്. അല്‍പസ്വല്‍പം ഡീസന്റായ ആണുങ്ങളോട് തന്നെയാണ് സ്ത്രീകൾക്ക് അടുപ്പം തോന്നുക. എങ്ങനെ നടക്കുന്ന പുരുഷന്‍മാരെയാണ് ആദ്യം ശ്രദ്ധിക്കുക.

1.വേഷം – മാന്യമായി വൃത്തിയായി വേഷം ധരിക്കുക. കണ്ടാല്‍ ആള് കൊള്ളാം, അടുത്തുവന്നാല്‍ വിയര്‍പ്പുകൊണ്ട് തലകറങ്ങുമെങ്കില്‍ പിന്നെ എന്ത് ലുക്സ് ഉണ്ടായിട്ടെന്താ? സിഗരറ്റിന്റേതടക്കമുള്ള ദുർഗന്ധങ്ങള്‍ പെണ്‍കുട്ടികളുടെ മനം മടുപ്പിക്കും.

2.ഫിസിക്കല്‍ സ്ട്രച്ചർ – അഴകളവുകള്‍ സ്ത്രീകള്‍ക്കുമാത്രമല്ല പുരുഷന്‍മാര്‍ക്കുമുണ്ട്. നല്ല ഉയരമുള്ള പെണ്‍കുട്ടികള്‍ ആദ്യം ശ്രദ്ധിക്കുക ആണ്‍കുട്ടികളുടെ ഉയരമാണ്. സിക്സ് പാക്ക് ഉണ്ടോ എന്നതൊക്കെ രണ്ടാമത്തെ കാര്യം. ഭൂരിപക്ഷം പെണ്‍കുട്ടികള്‍ക്കും താല്‍പര്യം ഇരുനിറക്കാരായ ആണുങ്ങളെയാണ്. വെളുത്ത് വെള്ളരിക്ക പോലുള്ള ചോക്ലേറ്റ് പയ്യന്‍മാര്‍ക്ക് ഡിമാന്‍റ് കുറവാണെന്നർത്ഥം. kകുടവയറന്‍മാരോട് താല്‍പര്യം കുറവാണ് ഇന്നത്തെ പെണ്‍കുട്ടികൾക്ക്.

3.വീമ്പ് പറയല്‍- പെണ്‍കുട്ടികള്‍ ഏറ്റവും വെറുക്കുന്ന സ്വഭാവമാണിത്. എന്റെ പുറകെ നാട്ടിലെ പെണ്‍പിള്ളേര് നടക്കുമെന്നും, താന്‍ മദ്യപിക്കുമെന്നു പോലും വീമ്പുപറയുന്ന വിരുതന്‍മാരുണ്ട്. വമ്പത്തരങ്ങള്‍ ക്രെഡിറ്റ് ആയി കരുതുന്ന അല്‍പന്‍മാരോട് പുച്ഛം തോന്നാത്ത പെണ്‍കുട്ടികളില്ല.
4. സംസാരം – തപ്പിത്തടയാതെ വെപ്രാളപ്പെടാതെ പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറയുന്ന ആണ്‍കുട്ടികളാണ് പെണ്‍കുട്ടികളുടെ ശ്രദ്ധ പെട്ടന്നു പിടിച്ചു പറ്റുക. സംസാരത്തില്‍ ഞാന്‍ എന്ന പദം പരമാവധി ഒഴിവാക്കുക. ഞാനതു ചെയ്യും ഞാന്‍ ഇങ്ങനെയാണ്…എന്നു നിര്‍ത്താതെ പറയുന്ന പുരുഷന്‍മാരെ സ്ത്രീകള്‍ക്ക് പഥ്യമില്ല.
5.ആത്മവിശ്വാസം -കണ്ണില്‍ നോക്കി സംസാരിക്കുന്ന പുരുഷന്‍മാരെ സ്ത്രീകള്‍ക്കിഷ്ടമാണ്. നിങ്ങളുടെ ആത്മവിശ്വാസം ആ ഐ കോണ്‍ടാക്ടിലൂടെ അവര്‍ തിരിച്ചറിയും.

6.തമാശ- തമാശപറയാനും ആസ്വദിക്കാനും കഴിയുന്ന ആണ്‍കുട്ടികള്‍ വളരെവേഗം പെണ്‍കുട്ടികളുടെ ഹൃദയംകീഴടക്കും, നിലവാരമില്ലാത്ത കോമഡികളല്ല പെണ്‍കുട്ടികള്‍ ആസ്വദിക്കുക എന്ന കാര്യം ഓര്‍മ്മയില്‍ വയ്ക്കുന്നതു നന്ന്.

7.ചിരി- ആദ്യമായി കാണുമ്പോഴുണ്ടാവുന്ന ഹൃദ്യമായ പുഞ്ചിരിയാണ് പെണ്‍കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു കാര്യം. ഒരുമാതിരി ഒച്ചവെച്ചുള്ള ചിരിയല്ല, സൌഹൃദം തുളുമ്പുന്ന ചെറു പുഞ്ചിരി.

8.കെയറിങ് ആന്‍ഡ് റെസ്പെക്ട് – ശ്രദ്ധയും ബഹുമാനവുമാണ് ആണ്‍കുട്ടികളില്‍ നിന്ന് പെണ്‍കുട്ടികള്‍ പ്രതീക്ഷിക്കുന്ന രണ്ടു പ്രധാന കാര്യങ്ങള്‍. നിങ്ങള്‍ വീണ്ടും കാണേണ്ടവരാണെങ്കില്‍ തീര്‍ച്ചയായും ബഹുമാനം കൊടുത്ത് പെണ്‍കുട്ടികളോട് സംസാരിക്കുക.

9.മുഖം – മീശവെച്ചും എടുത്തും ട്രിം ചെയ്തും ആണ്‍കുട്ടികള്‍ പല പരീക്ഷണങ്ങള്‍ നടത്തുന്നത് മുഖത്താണല്ലോ. ക്ളീന്‍ ഷേവ് ചെയ്ത ഗഡീസിനെയും പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നുണ്ട്. മീശയുണ്ടെങ്കിലേ പൌരുഷമുള്ളു എന്ന നിർബന്ധ ബുദ്ധിയൊന്നും ഇപ്പോ പെങ്കുട്ടികൾക്കില്ല.
10. മുടി- നീണ്ടതോ ചുരുണ്ടതോ ആവട്ടെ അല്‍പ്പം അലസതയോടെ പാറി കിടക്കുന്ന മുടിയാണ് പെണ്‍കുട്ടികള്‍ക്ക് പ്രിയം, മുടി സ്പൈക്ക് ചെയ്തവരേയും അല്‍പം നീട്ടി വളർത്തിയവരേയും പെണ്‍കുട്ടികൾ വേഗം ശ്രദ്ധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments