HomeNewsShortപ്രധാനമന്ത്രി കോഴിക്കോട്ടെത്തി

പ്രധാനമന്ത്രി കോഴിക്കോട്ടെത്തി

കോഴിക്കോട്: ഗ്ലോബൽ ആയുർവേദ ഫെസ്റ്റിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട്ടെത്തി. കരിപ്പൂരിൽ രാവിലെ വിമാനമിറങ്ങുന്ന മോദി ഹെലികോപ്ടർ വഴി 11.50ന് വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനിയിലത്തെും. 11.50ന് ഇവിടെ നിന്ന് കാർമാർഗം 12.05ന് വേദിയിൽ എത്തും. 12.50ന് വേദി വിടുന്ന മോദി 1.05ന് വിക്രം മൈതാനിയില്‍ തിരിച്ചത്തെും.

നഗരത്തിലെ പ്രധാനയിടങ്ങളിലെല്ലാം പൊലീസിനെ നിയോഗിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ ഒരു മണിവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണവുമുണ്ട്. കോഴിക്കോട് ആദ്യമായത്തെുന്ന പ്രധാനമന്ത്രിയുടെ സുരക്ഷക്കായി നഗരത്തിൽ 1200 പൊലീസുകാരെയാണ് വിന്യസിക്കുന്നത്. ഇതിൽ 750 പൊലീസുകാർ പ്രധാനമന്ത്രിയുടെ മാത്രം സുരക്ഷക്കുള്ളതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments