HomeNewsLatest Newsഎം.ജി സർവകലാശാലയിലെ ദളിത് വിദ്യാർത്ഥിനിയ്ക്ക്‌ ജാതീയ, മാനസിക പീഡനം

എം.ജി സർവകലാശാലയിലെ ദളിത് വിദ്യാർത്ഥിനിയ്ക്ക്‌ ജാതീയ, മാനസിക പീഡനം

കോട്ടയം: എം.ജി സർവകലാശാലയിലെ ദളിത് ഗവേഷക വിദ്യാർത്ഥിനിയായ ദീപ പി .മോഹനനെ ജാതീയമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതിയിൽ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് ടെക്‌നോളജി ഡയറക്ടർ നന്ദകുമാർ കളരിക്കലിനെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി. പട്ടിക ജാതി- പട്ടിക വർഗ്ഗ പീഡന നിരോധന നിയമമനുസരിച്ച് കേസെടുക്കുന്നതിന് പൊലീസിനോട് ശുപാർശ ചെയ്യാനും ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എൻ. ജയകുമാർ, പ്രൊ. കെ. എസ്. ഇന്ദു എന്നിവർ നൽകിയ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ചാണ് നടപടി. 2015 ജനുവരി 10നാണ് സംഭവത്തിന്റെ തുടക്കമെങ്കിലും ഒരു വർഷത്തിനു ശേഷമാണ് നടപടി.

 

 

ജാതി പറഞ്ഞ് പരസ്യമായി അധിക്ഷേപിച്ചതിനു പുറമേ ദീപയ്ക്ക് ക്ലാസിൽ ഇരിപ്പിടം നൽകിയതുമില്ല .മറ്റൊരു മുറിയിൽ ഗവേഷണ ജോലികൾ നടത്തിക്കൊണ്ടിരുന്നപ്പോൾ പുറത്തുനിന്ന് താഴിട്ടു പൂട്ടി. ബഹളം വച്ചതിനെ തുടർന്നു മറ്റു വിദ്യാർത്ഥികളാണ് പുറത്തെത്തിച്ചത്.

 
കണ്ണൂർ സ്വദേശിനിയായ ദീപ വിവാഹിതയാണ് ഒരു കുട്ടിയുമുണ്ട്.ഗവേഷകയെന്ന നിലയിൽ ലഭിക്കേണ്ട സർക്കാർ ഫെലോഷിപ്പ് വൈകിച്ച് സാമ്പത്തികമായും തളർത്തിയിരുന്നു. വിവിധ രാഷ്ടീയ പാർട്ടികളും ദളിത് ,യുവജന സം ഘടനകളും ശക്തമായ പ്രക്ഷോഭം നടത്തിയതിനെ തുടർന്നാണ് നു സിൻഡിക്കേറ്റ് സമിതിയെക്കൊണ്ടും അന്വേഷിപ്പിക്കാൻ തയ്യാറായത്. ഒരു വർഷക്കാലം നീണ്ട പോരാട്ടത്തിന്റെ വിജയമാണ് ഡയറക്ടർക്കെതിരായ നടപടിയെന്ന് ദീപ പറഞ്ഞു.

ഹൈദരാബാദ് സർവകലാശാലയിലെ ദളിത് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം ദേശീയ തലത്തിൽ ചർച്ചാവിഷയമായതിനെ തുടർന്നാണ് ദീപയുടെ പരാതിയിൽ നടപടിയെടുക്കാൻ അധികൃതർ നിർബന്ധിതമായത്. കടുത്ത ശിക്ഷ നൽകാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണം. ഇത് 20ന് കൂടുന്ന സിൻഡിക്കേറ്റ് യോഗം ചർച്ച ചെയ്ത് അനന്തരനടപടി സ്വീകരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments