HomeHealth Newsപുരുഷ ബീജത്തില്‍ സിക വൈറസ് ! ഞെട്ടിക്കുന്ന വെളിപെടുത്തല്‍

പുരുഷ ബീജത്തില്‍ സിക വൈറസ് ! ഞെട്ടിക്കുന്ന വെളിപെടുത്തല്‍

കുട്ടികളിലെ തലച്ചോറിന് ഗുരുതരമായ തകരാറുകളും മുതിര്‍ന്നവരില്‍ പക്ഷാഘാതം അടക്കമുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങളും സൃഷ്‌ടിക്കുന്ന സിക വൈറസ് ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. അന്താരാഷ്‌ട്ര തലത്തില്‍ വൈറസ് ബാധ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഭീതി പരത്തി പുതിയ കണ്ടെത്തല്‍ പുറത്തുവരുന്നത്. ഇത്തരത്തില്‍ രോഗം പകര്‍ന്നിട്ടുള്ളതിന് തെളിവുകള്‍ കുറവാണെങ്കിലും ഈ സാധ്യത പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ലെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് പുറമേ വിദേശങ്ങളില്‍ യാത്ര ചെയ്യുന്ന എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.

സിക വൈറസിന്റെ പ്രധാനവാഹകര്‍ കൊതുകുകളാണ്. പല ലോകരാജ്യങ്ങളിലും വൈറസ് കടുത്ത ഭീഷണി സൃഷ്‌ടിച്ച പശ്ചാത്തലത്തില്‍ നടത്തിയ വ്യാപക പരിശോധനയിലാണ് 44കാരനായ പുരുഷന്റെ ബീജത്തില്‍ വൈറസ് കണ്ടെത്തിയത്. രക്തപരിശോധനയില്‍ അല്‍പം പോലും വൈറസ് സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിയാതിരുന്നപ്പോഴും ബീജത്തില്‍ ഇത് കണ്ടെത്തിയതാണ് പുതിയ സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. രണ്ട് തവണ പനി ബാധിച്ചിരുന്ന ഇയാളുടെ ശരീരത്തില്‍ എപ്പോഴാണ് സിക വൈറസ് എത്തിച്ചേര്‍ന്നതെന്ന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കൂടുതല്‍ വ്യക്തമായി മുന്നറിയിപ്പ് നല്‍കാനും കഴിയുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments