പ്രമേഹം മരണകാരണമാകുന്നതെപ്പോൾ ? നേരത്തെയറിയാൻ ഇതാ ചില വഴികൾ !

പലപ്പോവും പ്രമേഹത്തെ തിരിച്ചറിയാന്‍ വര്‍ഷങ്ങള്‍ എടുക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പലരും ഗൗനിക്കാറില്ല എന്നതാണ് സത്യം.  ഇത് ഗുരുതരമായ അവസ്ഥയിലേക്കെത്തുമ്പോഴായിരിക്കും പലരും രോഗപ്രതിവിധിയ്ക്കായി ശ്രമിക്കുന്നത്. എന്നാല്‍ ഒരിക്കലും പൂര്‍ണമായി മാറ്റാന്‍ കഴിയില്ല എന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ട ഒന്ന്. പ്രമേഹത്തിന്റെ അളവ് വളരെയധികം വര്‍ദ്ധിച്ചാല്‍ അതിന്റെ ഫലം ചിലപ്പോള്‍ മരണം വരെയായിരിക്കും. ഇത് ഗുരുതരാവസ്ഥയിലേക്കെത്താറായി എന്നതിന്റെ ചില സൂചനകള്‍ നമുക്ക് നൽകും.

 

ഭക്ഷണത്തില്‍ അമിതശ്രദ്ധ കൊടുക്കാതെ തന്നെ അമിതവണ്ണം ഉണ്ടാവുന്നത് അല്‍പം ശ്രദ്ധിക്കേണ്ട ഒന്നാണ്. കുടവയര്‍ ഉണ്ടാവുന്നതും അപകടകരമായ രീതിയില്‍ വണ്ണം കൂടുന്നതും പ്രശ്‌നങ്ങളുടെ തുടക്കമാണ്.

 

 

കാഴ്ചശക്തിയിലെ വ്യത്യാസം പ്രമേഹം അമിതമാകുന്നത് മൂലമാവാം. പ്രായാധിക്യം കൊണ്ടല്ലാതെ തന്നെ കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

 

 

വായ വരണ്ടതാവുന്നതാണ് മറ്റൊരു ലക്ഷണം. പലപ്പോഴും ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ തേടേണ്ടതാണ്.

 

 

ശരീരത്തില്‍ എവിടെയെങ്കിലും മുറിവ് ഉണ്ടായാല്‍ അത് ഉണങ്ങാനുള്ള താമസമാണ് പ്രധാനപ്പെട്ട ഒന്ന്. കാലതാമസം പിടിച്ച് ഉണങ്ങുന്നതാണ് ശ്രദ്ധിക്കേണ്ടത്.

 

 

ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിയ്ക്കാന്‍ തോന്നുന്നതാണ് പ്രധാനായും ഒന്ന്. രാത്രിയോ പകലോ ഇല്ലാതെ ഇത്തരം മൂത്രശങ്ക ഉണ്ടാവുമ്പോള്‍ അത് അമിത പ്രമേഹത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.

 

 

ഞരമ്പിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇതും അമിതമായ പ്രമേഹ ലക്ഷണങ്ങളില്‍ ഒന്നാണ്.

 

 

വിരലുകളിൽ ഉണ്ടാകുന്ന തരിപ്പ് പ്രമേഹം കൂടുന്നതിന്റെ ലക്ഷണമാണ്.

കോഴിക്കോട് ബലാൽസംഗദൃശ്യങ്ങൾ വിൽപ്പനയ്ക്ക് ! ദൃശ്യങ്ങളിൽ ചിന്തിക്കാനാവാത്ത ക്രൂരതകൾ !

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

ഇല്ല, ഇത് നിങ്ങൾ വിശ്വസിക്കില്ല ! ശ്വാസം നിലയ്ക്കുന്ന ഒരു അവിശ്വസനീയ ജാലവിദ്യ ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb