HomeHealth Newsകുട്ടികളെ മിടുമിടുക്കരാക്കാനും ബുദ്ധിമാന്മാരാക്കാനും ശീലിപ്പിക്കേണ്ട 14 കാര്യങ്ങൾ അറിഞ്ഞിരിക്കൂ !

കുട്ടികളെ മിടുമിടുക്കരാക്കാനും ബുദ്ധിമാന്മാരാക്കാനും ശീലിപ്പിക്കേണ്ട 14 കാര്യങ്ങൾ അറിഞ്ഞിരിക്കൂ !

ഞായറാഴ്ച പള്ളിയാണ്. അച്ഛൻ പ്രസംഗിക്കുന്നു. ആളുകൾ ഭക്തിപൂർവ്വം കേൾക്കുകയാണ്. പെട്ടെന്ന് പള്ളിയുടെ നടുവിൽ നിന്നും ആരും പറയാന്‍ മടിക്കുന്ന ‘നല്ലവാക്ക്‌’ കേട്ട്‌ അവിടെ കൂടിയ മുഴുവന്‍ ആളുകളും ചെവിപൊത്തി. തണുത്ത വെള്ളം വാങ്ങിക്കൊടുക്കണമെന്ന്‌ വാശിപിടിച്ചു കരഞ്ഞ നാലുവയസുകാരന്റെ വായില്‍ നിന്നാണ്‌ പ്രായത്തില്‍ കവിഞ്ഞ പുളിച്ച ചീത്ത ഹാളില്‍ അലയടിച്ച്‌ ഉയര്‍ന്നത്‌. അച്‌ഛനും അമ്മയും കുഞ്ഞിന്റെ വായപൊത്തി ചീത്തവിളിക്ക്‌ തടയിടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മുന്നില്‍ ഇളിഭ്യരായ മാതാപിതാക്കള്‍ കുട്ടിയെയും വാരിയെടുത്ത്‌ പള്ളിക്കു പുറത്തേക്ക്‌ പായുന്നതാണ്‌ മറ്റുള്ളവര്‍ കണ്ടത്‌. അവിടെ കൂധടെനിന്ന തലനരച്ച അമ്മൂമ്മമാരും അപ്പൂപ്പന്മാരും അപ്പോള്‍ പറയുന്നുണ്ടായിരുന്നു, ‘വളര്‍ത്തുദോഷം, അല്ലാതെന്താ”.

 

 

ഒരിക്കലെങ്കിലും ഇതുപോലൊരു സംഭവത്തിന്‌ സാക്ഷ്യം വഹിക്കാത്ത മാതാപിതാക്കൾ ചുരുക്കമായിരിക്കും. വളരെ ചെറുപ്രായം മുതല്‍ കുട്ടികളെ അവരുടെ പാട്ടിനു വിടുമ്പോള്‍ ഉണ്ടാകുന്ന അപകടമാണിത്‌. കുട്ടികളുടെ വാശി അംഗീകരിച്ച്‌ മാതാപിതാക്കള്‍ അടിമകളാകുമ്പോള്‍ കാര്യങ്ങള്‍ താറുമാറാകും. കുട്ടികള്‍ മോശം വാക്കുകള്‍ ഉപയോഗിക്കുമ്പോഴും മോശം കാര്യങ്ങള്‍ ചെയ്യുമ്പോഴും അത്‌ അവരുടെ മിടുക്കായും കഴിവായും കരുതി പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളുമുണ്ട്‌.

 

 

എത്രപറഞ്ഞാലും എന്തുചെയ്‌താലും പൊടിപോലും അനുസരണയില്ലാത്ത കുട്ടികള്‍. ചെയ്യണ്ടാത്തതേ ചെയ്യൂ. പറയണ്ടാത്തതേ പറയൂ. അവധിക്കാലമായാല്‍ ബന്ധുക്കളില്‍ ചിലര്‍ വിരുന്നു വരുന്നു എന്നു കേള്‍ക്കുമ്പോള്‍തന്നെ നെഞ്ചിലൊരു കാളലാണ്. ബന്ധുക്കള്‍ക്കൊപ്പമെത്തിയ കുട്ടികള്‍ വട്ടമൊടിച്ച മുപ്പത്തയ്യായിരം രൂപയുടെ ഇംപോര്‍ട്ടഡ്‌ ഗ്ലാസ്‌ ഡൈനിംഗ്‌ ടേബിളിന്റെ ദയനീയ ദൃശ്യം മനസിലേക്ക്‌ ഓടിവരും. എന്തെല്ലാം കുരുത്തക്കേടുകള്‍ കാണിച്ചാലും മാതാപിതാക്കള്‍ ഒന്നും മിണ്ടില്ല. ഇടയ്‌ക്ക് യാതൊരു പ്രയോജനമില്ലെങ്കിലും മറ്റുള്ളവരെ കേള്‍പ്പിക്കാനെന്നപോലെ ‘അടങ്ങിയിരിക്കെടാ’, ‘ചുമ്മാതിരിക്കെടാ’ എന്നൊക്കെ ഉറക്കെപ്പറയും. ഇതൊന്നും കേള്‍ക്കാത്ത മട്ടില്‍ കുട്ടികള്‍ ടീവിക്കു നേരയോ അക്വേറയത്തിനു നേരയോ തിരിയും. പിന്നെ അതും ഒരു മൂലയ്‌ക്ക് പൊളിച്ചടക്കാതെ ഇരിപ്പുറയ്‌ക്കില്ല കുട്ടികള്‍ക്ക്‌. ഓടിയും ചാടിയും മറിഞ്ഞും അവരങ്ങനെ വീടും പരിസരവും ഇളക്കി മറിക്കും.

 

 

മറ്റൊരു വീട്ടിലെത്തിയാല്‍ എങ്ങനെ പെരുമാറണം എങ്ങ െപെരുമാറരുത്‌ എന്ന കാര്യത്തില്‍ കുട്ടികള്‍ക്ക്‌ നന്നേ ചെറുപ്പത്തില്‍ തന്നെ പറഞ്ഞു മനസിലാക്കിക്കൊടുക്കേണ്ടതുണ്ട്‌. അിതിഥിയായി എത്തിയാല്‍ ആതിഥേയര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ കുട്ടികള്‍ പെരുമാറരുത്‌. അടഞ്ഞുകിടക്കുന്ന വാതിലുകള്‍ തുറക്കുക, വിലപിടിപ്പുള്ള സാധങ്ങള്‍ കൈക്കാലക്കുക തുടങ്ങിയ ശീലങ്ങള്‍ ചില കുട്ടികളിലെങ്കിലും കണ്ടേക്കാം. അധ്യാപകര്‍ കഴിഞ്ഞാല്‍ സ്‌കൂളിലെ പേടിസ്വപ്‌നങ്ങള്‍ ചില വഴക്കാളി കുട്ടികളാണ്‌. പ്രത്യേകിച്ച്‌ യാതൊരു കാരണവുമില്ലെങ്കിലും ഇവരുടെ വക മറ്റുകുട്ടികള്‍ക്ക്‌ അടി ഉറപ്പ്‌. ഇടവേളകളില്‍ ആരെങ്കിലുമൊക്കെയായി കോര്‍ക്കും. കല്ലിനും കല്ലു പെന്‍സിലിനും വേണ്ടി കുട്ടികളെ ഇടിച്ച്‌ ചമ്മന്തിപ്പരുവമാക്കും. എത്ര പറഞ്ഞാലും കേള്‍ക്കില്ല. എത്രശിക്ഷിച്ചാലും വീണ്ടും അടപിടി ആവര്‍ത്തിക്കും. ആദ്യം ക്ലാസ്‌ ടീച്ചറും പിന്നെ ഹെഡ്‌മാസ്‌റ്ററുമൊക്കെ ചൂരല്‍ പ്രയോഗത്തിലൂടെ കൈകാര്യം ചെയ്യും. മുട്ടേല്‍ നിര്‍ത്തിയും ഏത്തമിടുവിച്ചും നല്ലനടപ്പിനു ശിക്ഷിച്ചും നന്നാക്കാന്‍ നോക്കും. എന്നെ തല്ലെണ്ട അമ്മാവാ ഞാന്‍ നന്നാവൂലാ എന്നു പറയും മട്ടില്‍ അവരുടെ ഇടി തല്‍ക്കാലം തുടരുക തന്നെ ചെയ്യും.

 

 

സ്‌കൂള്‍ പഠനകാലത്ത്‌ ഇത്തരം സ്വഭാവമുള്ള കുട്ടികളെ നാം കണ്ടിട്ടുണ്ടാകും. ഇവരില്‍ പലരും പില്‍ക്കാലത്ത്‌ നല്ല സ്വഭാവത്തിനു ഉടമകളായി ഉയര്‍ന്ന നിലകളിലെത്തിയിട്ടുണ്ടാവും. സ്‌നേഹപൂര്‍ണമായ സമീപനംകൊണ്ട്‌ ഇത്തരം കുട്ടികളെ വരുതിയിലാക്കാം. വളര്‍ന്നുവരുന്ന അന്തരീക്ഷണവും മറ്റ്‌ സാഹചര്യങ്ങളുമാണ്‌ കുട്ടികളെ വഴക്കാളിയാക്കുന്നത്‌. ചിലപ്പോള്‍ ഇത്‌ പാരമ്പര്യവുമാവാം. എന്തായാലും ഒരു നിശ്‌ചിത പ്രായത്തിനു ശേഷവും ഈ സ്വഭാവം തുടരുകയാണെങ്കില്‍ അതിന്‌ കൗണ്‍സലിംഗിലൂടെ പരിഹരിക്കാവുന്നതാണ്‌.

 

 

നല്ലതെന്തും സ്വന്തമാക്കുക എന്നത്‌ മാനുഷ്യ സഹജമാണ്‌. ശരിയായ വഴിക്ക്‌ കിട്ടിയില്ലെങ്കില്‍ ആരും കാണാതെ കീശയിലാക്കാന്‍ മടിക്കില്ല. എന്നാല്‍ അത്‌ വിലപിടിപ്പുള്ള വസ്‌തുക്കളായിരിക്കില്ല എന്നു മാത്രം. എന്നാല്‍ ചില കുട്ടികള്‍ ചെറു പ്രായം മുതല്‍ കൊച്ചു കൊച്ചു മോഷണങ്ങള്‍ നടത്തുന്നതായി കാണാറുണ്ട്‌. സ്‌ൂകൂളുകളില്‍ നിരവധി സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്‌. പെണ്‍സിലും പേനയും ഫീസടയ്‌ക്കാന്‍ കൊണ്ടുവന്ന പണവുമൊക്കെ നഷ്‌ടപ്പെട്ട എത്രയെത്ര സംഭവങ്ങള്‍. എടുത്തത്‌ ആരായാലും ആരും കാണാതെ സ്‌റ്റാഫ്‌ റൂമില്‍ വന്ന്‌ ഏല്‍പ്പിക്കുന്നതാണ്‌ നല്ലതെന്ന്‌ അധ്യാപകന്റെ താക്കീതില്‍ ഭയന്ന്‌ മോഷണമുതല്‍ തിരികെ കിട്ടും. കുട്ടി മോഷ്‌ടാവിനെ മറ്റ്‌ കുട്ടികള്‍ കാണില്ലെങ്കിലും അധ്യാപകന്‍ കണ്ടെത്തും. ഇവരെയും വളര്‍ത്തുദോഷം എന്നു പറഞ്ഞ്‌ കുറ്റപ്പെടുത്താനാവില്ല. മോഷണ ശീലത്തിന്‌ പല കാരണങ്ങളുണ്ട്‌. ഒരു രസത്തിനു വേണ്ടി മോഷ്‌ടിക്കുന്ന കുട്ടികളുണ്ട്‌. കൂട്ടുകാരില്‍ നിന്നും പകര്‍ന്നു കിട്ടുന്ന മോണശീലമുണ്ടാകും. മാതാപിതാക്കള്‍ പലപ്പോഴും കുട്ടകളുടെ മോഷണ ശീലത്തെക്കുറിച്ച്‌ അറിവുള്ളവരായിരിക്കില്ല. ആവശ്യത്തിന്‌ പണം സൗകര്യങ്ങളുമുള്ള വീട്ടിലെ കുട്ടികളെപോലും മോഷണത്തിന്റെ പേരില്‍ പിടിക്കപെടാറുണ്ട്‌. പോക്കറ്റു മണിക്കും മറ്റുമായാണ്‌ ആദ്യം ചെറിയ മോഷണം നടത്തുന്നത്‌. എന്നാല്‍ യഥാസമയം മോഷണ വാസന തിരിച്ചറിഞ്ഞ്‌ കുട്ടികളെ അതില്‍ നിന്നും പിന്തിരിപ്പിക്കണം. ചെറിയ മോഷണങ്ങളില്‍ പിടിക്കപ്പെടാതിരിക്കുകയും മോഷണ ശീലം ശ്രദ്ധിക്കപ്പെടാതിരുന്നാലും പിന്നീട്‌ വലിയ മോഷണങ്ങള്‍ക്ക്‌ അത്‌ പ്രചോദനമാകും. ചെറിയ മോഷണങ്ങള്‍ പോലും ഗൗരവമുള്ളതാണെന്ന്‌ കുട്ടിയെ പറഞ്ഞ്‌ മനസിലാക്കുകയാണ്‌ വേണ്ടത്‌.

മോണഷശീലം പോലെ ഗൗരവമുള്ളതാണ്‌ നുണപറയുന്നതും. മുളയിലേ നുള്ളിയില്ലെങ്കില്‍ ഭാവിയില്‍ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക്‌ മോഷണ ശീലവും കടക്കാന്‍ സാധ്യത ഇതിനുണ്ട്‌. വീട്ടില്‍ ആനയുണ്ട്‌, അച്‌ഛന്‌ ലോറിയുണ്ട്‌ തുടങ്ങിയ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച്‌ പറയുന്ന കൊച്ചു കൊച്ചു നുണകള്‍ പോലും പ്രോത്സാഹിപ്പിക്കാതിരിക്കണം. കുട്ടി നുണ പറയുന്നു എന്നു തോന്നിയാല്‍ അത്‌ കയ്യോടെ പിടികൂടി സ്‌നേഹത്തോടെ തിരുത്താം. കളവ്‌ പറയുന്നതിന്റെ അധാര്‍മ്മികത കുട്ടിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം.

 

 

മാതാപിതാക്കള്‍ തമാശയ്‌ക്കു പോലും കുട്ടികള്‍ കേള്‍ക്കെ കളവ്‌ പറയാതിരിക്കണം. കള്ളം പറയുന്ന കുട്ടി എന്ന പേരുദോഷമുണ്ടായാല്‍ ‘പുലിവരുന്നേ പുലി’ എന്നു വിളിച്ചുകൂവിയ കുട്ടിയുടെ അവസ്‌ഥയാവും ഫലം. കൂടാതെ മറ്റു കുട്ടികള്‍ക്കിടയിലും മതിപ്പു കുറയും. ജീവിതത്തില്‍ ആവശ്യത്തിനും അനാവശ്യത്തിനും കളവ്‌ പറയാനും അത്‌ പിന്നീട്‌ പിടിക്കപ്പെടാനുമൊക്കെ സാധ്യത ഏറെയാണ്‌. ഒരു കളവിനുമേല്‍ വീണ്ടും വീണ്ടും കളവ്‌ പറയേണ്ടിവരും. കുട്ടി കളവു പറയാതിരിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഗൗരവമുള്ള കളവുകള്‍ കയ്യോടെ പിടികൂടുകയും ആദ്യമൊക്കെ താക്കീതു ചെയ്യുകയും വീണ്ടും ആവര്‍ത്തിച്ചാല്‍ ചെറിയ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും വേണം.

 

സ്വഭാവശീലങ്ങൾ പോലെ തന്നെയാണ് ഭക്ഷണക്കാര്യവും. കുട്ടികളുടെ ഭക്ഷണം അമ്മമാര്‍ക്ക് എന്നും ടെന്‍ഷനുണ്ടാക്കുന്ന കാര്യമാണ്. എന്ത് ഭക്ഷണം കൊടുക്കണം, എത്ര അളവില്‍ കൊടുക്കണം, തുടങ്ങിയവയെല്ലാം ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്. വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് ഏറ്റവും അത്യാവശ്യമായ ഒന്നാണ് മസ്തിഷ്കത്തിന്‍റെ ആരോഗ്യം, അതായത് ബുദ്ധിശക്തി. ദിവസവും കഴിക്കുന്ന ഭക്ഷണത്തിലൂടെ കുട്ടികളുടെ ബുദ്ധിവര്‍ധിപ്പിക്കാന്‍ കഴിയും. ഇതാ ആ ഭക്ഷണ ശീലങ്ങൾ
മത്സ്യം
സാല്‍മൺ, ട്യൂണ തുടങ്ങിയ മീനുകളാണ് ഏറ്റവും ഫലപ്രദം. മറ്റ് മീനുകളും നല്ലത് തന്നെ. മീനുകളില്‍ അടങ്ങിയിരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡ് ആണ് തലച്ചോറിനെ സഹായിക്കുക. ഒമേഗാ 3 ബ്രെയിന്‍ ടിഷ്യൂ പ്രവര്‍ത്തനത്തിന് സഹായിക്കുന്നതിനൊപ്പം തലച്ചോറിന്‍റെ ആകെ വളര്‍ച്ചയ്ക്കും ഇടയാക്കുന്നു. കുട്ടികളുടെ മാനസിക വികാസത്തിന് ദിവസവും മീന്‍ കഴിക്കുന്നത് ഏറെ നല്ലതാണ്.
മുട്ട
മീനിലെ പോലെ തന്നെ ഒമേഗാ ത്രീ ആസിഡ് മുട്ടയിലും ലഭ്യമാണ്. കൂടാതെ സിങ്ക്, ലുടീൻ, കോളിന്‍ എന്നിവ ശ്രദ്ധയും ഏകാഗ്രതയും വര്‍ധിക്കാന്‍ സഹായിക്കുന്നു .കോളിന്‍ ഉത്പാദിപ്പിക്കുന്ന അസെറ്റില്‍കോളിന്‍ (acetylcholine) ഓര്‍മശക്തി വര്‍ദ്ധിപ്പിക്കും.

കട്ടത്തൈര്

പാലിനെക്കാളും കുട്ടികളുടെ ആരോഗ്യത്തിനും ഉന്മേഷത്തിനും കൂടുതല്‍ ഗുണം ചെയ്യുക തൈരാണ്. കൂടാതെ തലച്ചോറിലെ മെമ്പ്രന്‍സസിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ ആയാസരഹിതമാക്കാന്‍ ഇത് സഹായിക്കും. ബ്രെയിന്‍ ടിഷ്യൂസ്, ന്യൂറോ ട്രാന്‍സ്മിറ്റേഴ്സ് എന്നിവയുടെ വളര്‍ച്ചക്കും തൈര് കഴിക്കുന്നത് ഗുണം ചെയ്യും. 2 മുതല്‍ 5 വയസ്സ് വരെയുള്ള കുട്ടിക്ക് ഒരു ദിവസം 50 മുതല്‍ 70ഗ്രാം വരെ തൈര് മതിയാകും.

പച്ചക്കറികള്‍

പലനിറം എന്ന പോലെ പല ഗുണങ്ങളാണ് പച്ചക്കറികള്‍ക്ക്. തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന പച്ചക്കറികള്‍ മധുരക്കിഴങ്ങ്, ക്യാരറ്റ്, മത്തങ്ങ തുടങ്ങിയവയാണ്. കൂടാതെ ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം പ്രത്യേകിച്ചും ചീര.
ബ്രോക്കോളി
ആവിയില്‍ ചെറുതായി വേവിച്ച ബ്രോക്കോളി കുട്ടികളുടെ ബുദ്ധിവികാസത്തിന് ഏറെ സഹായിക്കും. ബ്രോക്കോളിയില്‍ അടങ്ങിയിരിക്കുന്ന ഡിഎച്ച്എ എന്ന ഘടകം ന്യൂറോണിന്‍റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. ക്യാന്‍സറിനെ ചെറുക്കുന്ന ആന്‍റി ഓക്സിഡന്‍സും ധാരാളം അടങ്ങിയ ഭക്ഷണമാണ് ബ്രോക്കോളി.

അവക്കാഡോ അഥവാ വെണ്ണപ്പഴം
തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടാന്‍ അത്യുത്തമമാണ് അവക്കാഡോ. ഇതിലുള്ള ഒലീക് ആസിഡ് (oleic acid) തലച്ചോറിലെ മ്യെലിനെ (Myelin) സംരക്ഷിക്കും. തലച്ചോറിലെ വിവരങ്ങള്‍ കൈമാറുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നത് മ്യെലിന്‍ ആണ്. അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ബി കോപ്ലക്സ് വിറ്റാമിന്‍ കുട്ടികളിലെ ടെന്‍ഷന്‍ കുറയ്ക്കുന്നതിനും സഹായിക്കും.

ബദാം, നിലക്കടല, വോള്‍നട്ട്
വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുള്ള ഇവ തലച്ചോറിന്‍റെ കോഗ്നറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഗുണകരമാണ്. കൂടാതെ കോഗ്നറ്റീവ്പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നത് ഇവ തടയും. ഇവയിലടങ്ങിയിരിക്കുന്ന സിങ്ക് ഓര്‍മ‌ശക്തിക്ക് നല്ലതാണ്.
ധാന്യങ്ങള്‍
പൊടിക്കാത്ത ഗോതമ്പ്, ചോറ് തുടങ്ങിയവയെല്ലാം ശരീരത്തില്‍ ഗ്ലൂക്കോസ് എത്തിക്കാന്‍ അത്യാവശ്യമാണ്. ഇവ രക്തത്തിലൂടെ തലച്ചോറിലെത്തുമ്പോള്‍ ദിവസം മുഴുവന്‍ കുട്ടിയെ ഉന്മേഷത്തോടെ ഇരിക്കാന്‍ അത് സഹായിക്കുന്നു. കൂടാതെ ഫോളേറ്റും തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്

ഓട്സ്
ഓട്സ് വിറ്റാമിന്‍ ഇ, സിങ്ക്, ബി കോംപ്ലക്ത് എന്നിവ ധാരാളമുള്ള ആഹാരമാണ്. പ്രഭാതഭക്ഷണത്തില്‍ ഓട്സ് ഉള്‍പ്പെടുത്തുന്നത് കുട്ടികളുടെ ഓര്‍മശക്തി വര്‍ദ്ധിക്കാന്‍ ഉപകരിക്കും, കൂടാതെ ഓട്സിലുള്ള ഫൈബര്‍ കുട്ടിക്ക് കൂടുതല്‍ ഊര്‍ജ്ജവും നല്‍കും.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments