HomeHealth Newsകോവിഡ് നെഗറ്റീവാകുന്നവർക്ക് 'ലോങ് കോവിഡ്' എന്ന അവസ്ഥയ്ക്ക് സാധ്യതയെന്ന് പുതിയ പഠനം ! അറിയേണ്ടതെല്ലാം

കോവിഡ് നെഗറ്റീവാകുന്നവർക്ക് ‘ലോങ് കോവിഡ്’ എന്ന അവസ്ഥയ്ക്ക് സാധ്യതയെന്ന് പുതിയ പഠനം ! അറിയേണ്ടതെല്ലാം

കോവിഡ് 19 നെഗറ്റീവാകുന്ന ചില രോഗികളില്‍ ‘ലോങ് കോവിഡ്’ എന്ന അവസ്ഥയ്ക്ക് സാധ്യതയെന്ന് പുതിയ പഠനം. ഈ രോഗലക്ഷണങ്ങള്‍ മൂന്നാഴ്ച മുതല്‍ ആറു മാസം വരെ നീണ്ടുനില്‍ക്കുന്നതായി പുതിയ പഠനം. 20 ശതമാനം രോഗികളില്‍ കണ്ടുവരുന്ന ഈ പ്രശ്‌നത്തിന് ലോങ് കോവിഡ് എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്നത്. നിലവിലുള്ള ഡാറ്റ അനുസരിച്ച്, നോവെല്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഉണ്ടാകുന്ന കോവിഡ് 19 രോഗം സ്ഥിരീകരിക്കുന്ന ഒരാള്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗം ഭേദമാകും.

അപൂര്‍വ്വം ചിലരില്‍ രോഗം ഭേദമാകാന്‍ ആറാഴ്ച വരെ എടുക്കുന്നുണ്ട്. എന്നാല്‍ രോഗം ഭേദമായതിനുശേഷവും രോഗലക്ഷണങ്ങള്‍ തുടരുന്നുവെന്ന് പറഞ്ഞു വീണ്ടും ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം കൂടി വരുന്നു. ഇപ്പോള്‍ വ്യാപകമായി കാണപ്പെടുന്ന ഈ സ്ഥിതിവിശേഷത്തെ ലോങ് കോവിഡ് ആണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ലോങ് കോവിഡ് ബാധിക്കുന്നവര്‍ക്ക് പനി, തലവേദന, രുചി കുറവ്, ഗന്ധം നഷ്ടമാകുക, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നു. ഈ ലക്ഷണങ്ങള്‍ മൂന്നു ആഴ്ച മുതല്‍ ആറ് മാസം വരെ തുടര്‍ന്നേക്കാമെന്നും ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോങ് കോവിഡ് ബാധിക്കുന്നവരുടെ ആരോഗ്യം പെട്ടെന്ന് മോശമാകും. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ കൂടുതല്‍ സമയമെടുക്കും. പലര്‍ക്കും ജോലി ചെയ്തു ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരിക്കും ഉണ്ടാകുകയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments