HomeHealth Newsസ്തനങ്ങളിൽ രോമവളർച്ചയുണ്ടോ ? സൂക്ഷിക്കണം, നീങ്ങുന്നത് അപകടത്തിലേക്കാണ്

സ്തനങ്ങളിൽ രോമവളർച്ചയുണ്ടോ ? സൂക്ഷിക്കണം, നീങ്ങുന്നത് അപകടത്തിലേക്കാണ്

നാം പലപ്പോഴും നിസാരമെന്നു കരുതി അവഗണിയ്ക്കാറുള്ള ചിലത് ചിലപ്പോള്‍ പല ഗുരുതരരോഗങ്ങളുടേയും ലക്ഷണവുമാകാം.ശരീരം നല്‍കുന്ന ഇത്തരം ചില രോഗസൂചനകളെക്കുറിച്ചറിയൂ… വരാന്‍ പോകുന്ന ഹൃദയാഘാതത്തിന്റെ സൂചനയാകാം ശ്വാസതടസ്സം. ഹൃദയ പേശികള്‍ക്ക്‌ ആവശ്യമുള്ള അളവില്‍ ഓക്‌സിജന്‍ ലഭിക്കാതെ വരുന്നത്‌ കൊണ്ടാണ്‌ പടികള്‍ കയറുമ്ബോഴും മറ്റും ശ്വാസതടസ്സം അനുഭവപ്പെടുന്നത്‌. ഇത്‌ ഹൃദ്രോഗത്തിന്റെ പ്രകടമായ ലക്ഷണമാണ്‌. 55 വയസ്സിന്‌ മുകളില്‍ പ്രായമുള്ളവരില്‍ പടികള്‍ കയറുമ്ബോഴും മറ്റും ശ്വാസതടസ്സം അനുഭവപ്പെട്ടാല്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.

ചര്‍മ്മത്തിന്റെ നിറം,കണ്ണിന്റെ നിറം മഞ്ഞയാകുന്നത്‌ കരള്‍ രോഗത്തിന്റെ ലക്ഷ്‌ണമാകാം. മഞ്ഞ നിറത്തിലുള്ള ചര്‍മ്മം, മഞ്ഞക്കാമല എന്നിവ കരള്‍ രോഗത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങളാണ്‌. കരള്‍ രോങ്ങള്‍, കരള്‍ സഞ്ചിയിലുണ്ടാകുന്ന കല്ല്‌, പാന്‍ക്രിയാറ്റിക്‌ ക്യാന്‍സര്‍, ഹെപ്പറ്റൈറ്റിസ്‌ ബാധ മുതലായവ കരള്‍ വീക്കത്തിന്‌ കാരണമാകാറുണ്ട്‌.

പെട്ടെന്നുണ്ടാകുന്ന ഭാരനഷ്ടം അതീവ ശ്രദ്ധ അര്‍ഹിക്കുന്ന ആരോഗ്യപ്രശ്‌നമാണ്‌. പ്രത്യേകിച്ച്‌ ഒരു കാരണവും ഇല്ലാതെയാണ്‌ ഭാരനഷ്ടം ഉണ്ടാകുന്നതെങ്കില്‍ അത്‌ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാകാനുള്ള സാധ്യത കൂടുതലാണ്‌. പ്രമേഹം പോലുള്ള രോഗം ഉള്ളവരില്‍ ഇത്തരത്തിലുളള ഭാരനഷ്ടം അനുഭവപ്പെടാറുണ്ട്‌.

ശരീരത്തില്‍ രോമങ്ങള്‍ ഉണ്ടാകുന്നതില്‍ ഒരു അസ്വാഭാവികതയുമില്ല. എന്നാല്‍ മുഖം, നെഞ്ച്‌, വയര്‍, സ്‌തനങ്ങള്‍ക്ക്‌ സമീപം എന്നിവിടങ്ങളില്‍ അമിതമായ രോമ വളര്‍ച്ച കണ്ടാല്‍ ശ്രദ്ധിക്കണം. കാരണം ഇത്‌ പോളിസിസ്‌റ്റിക്‌ ഓവറി സിന്‍ഡ്രോം എന്ന രോഗാവസ്ഥയുടെ ലക്ഷണമാകാം. ശരീരത്തില്‍ സ്‌ത്രീ ഹോര്‍മോണുകളുടെ ഉത്‌പാദനം ക്രമാതീതമായി വര്‍ദ്ധിക്കുമ്ബോഴാണ്‌ ഈ പ്രശ്‌നം ഉണ്ടാകുന്നത്‌. ആര്‍ത്തവ ചക്രത്തിലുണ്ടാകുന്ന താളപ്പിഴകളും ഗര്‍ഭധാരണത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും ഈ രോഗത്തിന്റെ മറ്റു ലക്ഷണങ്ങളാണ്‌.

ചില ആഹാരങ്ങള്‍ കഴിച്ചാല്‍ നെഞ്ചെരിച്ചിലിനും ദഹനക്കുറവിനും കാരണമാകാറുണ്ട്‌. ഈ രീതിയില്‍ ഉണ്ടാകുന്ന നെഞ്ചുവേദനയും അപകടകരമായ നെഞ്ചുവേദനയും തിരിച്ചറിയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഹൃദയത്തില്‍ ഭാരം അനുഭവപ്പെടുകയോ ശക്തമായ വേദന അനുഭപ്പെടുകയോ ചെയ്‌താല്‍ ഉടന്‍ ഡോക്ടറെ കാണുക. കാരണം ഒരു പക്ഷേ ഇത്‌ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments