കോവിഡ് വാക്സിൻ എടുക്കുന്നതിനു മുൻപും ശേഷവും കഴിക്കാവുന്ന 5 ഭക്ഷണങ്ങൾ ഇതാ ! പ്രശസ്ത ന്യൂട്രീഷ്യണൽ സൈക്യാട്രിസ്റ്റ് പറയുന്നു

17

കോവിഡ്അതിശക്തമായി ഈ സാഹചര്യത്തിൽ വാക്സിൻ എടുക്കാൻ ആളുകൾ നെട്ടോട്ടമോടുകയാണ്. മണിക്കൂറുകളോളം ക്യൂ നിന്ന് വാക്സിൻ എടുക്കുമ്പോൾ വാക്സിൻ എടുക്കുന്നതിന് മുമ്പും ശേഷവും ഒരാൾ എന്ത് കഴിക്കണം തുടങ്ങി ധാരാളം ചോദ്യങ്ങളുണ്ട്. ഈ ചോദ്യങ്ങൾക്കെല്ലാമുളള മറുപടി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ നൽകിയിരിക്കുകയാണ് ഹാർവാർഡ് ന്യൂട്രീഷ്യണൽ സൈക്യാട്രിസ്റ്റ് ഡോ.ഉമ നായിഡു.വാക്സിൻ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിന് നിങ്ങളുടെ ഭക്ഷണക്രമവും ക്രമീകരിക്കേണ്ടതുണ്ട് എന്ന്അവർ പറയുന്നു. എന്തൊക്കെ തരം ഭക്ഷണങ്ങൾ ആണ് വാക്സിനേഷന് മുമ്പും ശേഷവും കൂടുതൽ ആരോഗ്യകരം എന്ന് നോക്കാം.

ഭക്ഷണത്തിൽ വിവിധ തരത്തിലുള്ള സൂപ്പുകൾ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടാൻ വളരെയധികം പ്രയോജനം ചെയ്യും. ശക്തമായ രോഗപ്രതിരോധം ഉൾപ്പെടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിൽ കുടൽ വളരെ നിർണായക പങ്ക് വഹിക്കുന്നു.

ഭക്ഷണത്തിൽ നിങ്ങൾ തീർച്ചയായും ഉൾപ്പെടുത്തേണ്ട മറ്റൊന്നാണ് മഞ്ഞൾ
ആന്റി സ്ട്രെസ് ഭക്ഷണമായ മഞ്ഞൾ രോഗപ്രതിരോധ ശേഷി കൂട്ടുക മാത്രമല്ല നിങ്ങളുടെ തലച്ചോറിനെ സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

മറ്റൊരു പ്രധാന ഭക്ഷണമാണ് ബ്ലൂബെറി. ആന്റിഓക്‌സിഡന്റ് നിറയെ അടങ്ങിയ ബ്ലൂബെറികൾ സെറോട്ടോണിൻ അളവ് വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ഇഞ്ചി വെളുത്തുള്ളി എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. ഇവ രണ്ടും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്നതിനും മികച്ചതാണ്. ഇവയിൽ ധാരാളം പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്.

ഭക്ഷണക്രമത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഗ്രീൻ വെജിറ്റബിൾസ്. സ്പിനച്ച്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികളിൽ വളരെ കൂടിയ അളവിൽ ആന്റി ആക്സിഡന്റ് അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഭക്ഷണത്തിൽ തീർച്ചയായും ഗ്രീൻ വെജിറ്റബിൾസ് ഉൾപ്പെടുത്തേണ്ടതാണ്.

https://www.instagram.com/p/CNiaILopW4B/?igshid=1qu8on3p2tjw1