HomeHealth Newsമൂത്രം പിടിച്ചുവച്ചാൽ ശരീരത്തിനു സംഭവിക്കുന്ന ആ മാരകദോഷങ്ങൾ എന്തൊക്കെയെന്നറിയൂ.....സൂക്ഷിക്കണം !

മൂത്രം പിടിച്ചുവച്ചാൽ ശരീരത്തിനു സംഭവിക്കുന്ന ആ മാരകദോഷങ്ങൾ എന്തൊക്കെയെന്നറിയൂ…..സൂക്ഷിക്കണം !

20എത്രയൊക്കെ മൂത്രശങ്ക തോന്നിയാലും ചിലർ ടോയ്‌ലറ്റില്‍ പോകാതെ പിടിച്ചിരിക്കും. ചിലപ്പോള്‍ നല്ല ജോലി തിരക്കായിരിക്കും. അതുമല്ലെങ്കില്‍ ആരോടെങ്കിലും കാര്യമായി ചാറ്റിങ് ആയിരിക്കും. അതുമല്ലെങ്കിലോ ചിലപ്പോള്‍ ഗെയിം കളിച്ചിരിക്കുകയായിരിക്കും. എന്ത് തന്നെയായാലും മൂത്രം ഒഴിക്കാന്‍ മുട്ടിയാലും പിന്നെ ആവാം എന്ന മട്ടില്‍ അങ്ങനെ ഇരിക്കും. എന്നാല്‍ ഇതുണ്ടാക്കുന്ന അപകടം എത്രത്തോളമെന്ന് പലപ്പോഴും ആരും തന്നെ മനസ്സിലാക്കുന്നില്ല.

മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ അതിനെ പിടിച്ചു നിര്‍ത്തുമ്പോള്‍ എന്തൊക്കെ അപകടങ്ങളാണ് നമ്മുടെ ശരീരത്തില്‍ സംഭവിയ്ക്കുക എന്നതാണ് നാം ആലോചിക്കേണ്ടത്. പലപ്പോഴും ഇത്തരം അപകടങ്ങള്‍ നമുക്കുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കിഡ്‌നി സ്‌റ്റോണ്‍

മൂത്രമൊഴിക്കാതെ പിടിച്ചു നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് കിഡ്‌നി സ്‌റ്റോണ്‍ . മൂത്രത്തിലെ ലവണങ്ങള്‍ പിന്നീട് ക്രിസ്റ്റല്‍ ആയി രൂപാന്തരം പ്രാപിക്കുന്നു. ഇത് കിഡ്‌നി സ്റ്റോണ്‍ ആയി മാറുകയും അതിലൂടെ ആരോഗ്യം തകരാറിലാവുകയും ചെയ്യുന്നു.

അണുബാധ

മൂത്രമൊഴിയ്ക്കാതെ പിടിച്ചിരുക്കുന്നത് ഭാവിയില്‍ അണുബാധയ്ക്കും കാരണമാകും. ഇത് പിന്നീട് ഗുരുതരമാവുകയും വിവിധ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുകയും ചെയ്യും.

മൂത്രസഞ്ചി വീക്കം

ഇത് സാധാരണയായി സ്ത്രീകളിലാണ് കാണാറുള്ളത്. മൂത്ര സഞ്ചി വീങ്ങുന്നതിന്റെ പ്രധാന ലക്ഷണം ഇടുപ്പിലുണ്ടാവുന്ന അതികഠിനമായ വേദനയാണ്. മാത്രമല്ല മൂത്രമൊഴിക്കുമ്പോള്‍ ശക്തമായ കടച്ചിലും ഉണ്ടാവുന്നു.

മൂത്രാശയത്തില്‍ നീര് വരുന്നു

മൂത്രാശയത്തില്‍ നീര് വരുന്നതും മൂത്രമൊഴിക്കാതെ പിടിച്ചു നില്‍ക്കുന്നത് തന്നെയാണ്. ശരീരത്തിന് ആവശ്യമായ ജലം ലഭിയ്ക്കാതെ വരികയും നിര്‍ജ്ജലീകരണം സംഭവിയ്ക്കുകയും ചെയ്യുകയും ഇത് കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിയ്ക്കുകയും ചെയ്യുന്നു.

മൂത്രമൊഴിക്കുമ്പോഴുള്ള വേദന

മൂത്രം അധിക സമയം പിടിച്ച് നിര്‍ത്തിയാല്‍ പിന്നീട് മൂത്രമൊഴിയ്ക്കുമ്പോള്‍ അതികഠിനമായ വേദനയുണ്ടാവുന്നു.

വയറുവേദന

മൂത്രമൊഴിക്കാതിരുന്നാല്‍ ഇത് അടിവയറ്റില്‍ കടച്ചിലും വേദനയും ഉണ്ടാക്കുന്നു. മാത്രമല്ല ഇതിലൂടെ അണുബാധയ്ക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും.

ഉത്കണ്ഠ

മാനസികാരോഗ്യത്തേയും ഇത് കാര്യമായി ബാധിയ്ക്കുന്നു. മാനസികമായി ഉത്കണ്ഠയുണ്ടാക്കുന്നതിന് ഇത് കാരണമാകുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments