ശ്രദ്ധിക്കുക: ഈ 4 രോഗങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ അത് നിങ്ങളെ മരണത്തിലെത്തിക്കും !

136

തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ കാൻസർ പൂർണമായും ചികിത്സിച്ച് മാറ്റാവുന്നതാണ്. ഒട്ടു മിക്ക ക്യാൻസറുകളും ശ്രദ്ധയോടെ പരിപാലിച്ചാൽ മാറാവുന്നതാണ്. എങ്കിലും ഭയക്കേണ്ട ചില ക്യാൻസറുകൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ചർമ്മത്തിലുണ്ടാവുന്ന ചെറിയ മാറ്റം, നിറം, വെയിലേറ്റതു പോലെയുണ്ടാവുന്ന കരുവാളിപ്പ് എല്ലാം ത്വക്ക് ക്യാൻസറിന്റെ ലക്ഷണങ്ങളാവാം. ത്വക്കിൽ ഉണ്ടാവുന്ന രക്തസ്രാവം, കൈവെള്ളയിലോ കാൽപ്പാദത്തിലോ പെട്ടെന്ന് ഉണ്ടാവുന്ന പാടുകൾ, ഒരിക്കലും മാറാത്ത കറുത്ത പുള്ളികൾ എന്നിവയെല്ലാം അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ചർമ്മാർബുദത്തിന്‍റെ പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നതാണ്.

നിങ്ങളുടെ രക്തത്തിലെ ഹിമോഗ്ലോബിന്‍റെ അളവ് സാധാരണത്തേതിലും വളരെയധികം കുറവുള്ള അവസ്ഥയാണ് ലുകീമിയ അഥവാ ബ്ലഡ്‌ കാൻസർ. ഈ രോഗത്തിന്‍റെ ഫലമായി വിളർച്ചയും ക്ഷീണവും ധാരാളം ഉണ്ടാവുന്നു. ഇതിനോടനുബന്ധിച്ച് തല കറക്കവും ഉണ്ടാവുന്നു. ഇടക്കിടെയുണ്ടാവുന്ന നീർക്കെട്ടും നെഞ്ചെരിച്ചിലും എല്ലാം വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നവയാണ്. മാത്രമല്ല രക്തസ്രാവത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇതെല്ലാം പലപ്പോഴും ഹൃദ്രോഗത്തിനും ഉണ്ടാവുന്നുണ്ട്. ഇവരിൽ പ്ലേറ്റ്ലെറ്റിൻറെ എണ്ണത്തിലും വളരെയധികം കുറവ് സംഭവിക്കുന്നുണ്ട്. ഇത് രക്തക്കുഴലുകൾ പൊട്ടുന്നതിനും രക്തസ്രാവത്തിനും കാരണമാകുന്നുണ്ട്. മൂക്കിലൂടേയും വായിലൂടേയും എല്ലാം രക്തം പൊടിയുന്നതിന് ഇത് കാരണമാകുന്നു.

ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ബുദ്ധിമുട്ടുന്നത് തൊണ്ടയിലെ ക്യാൻസർ മൂലമാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം തന്നെയാണ് ഇതിനെ ഏറ്റവും കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നത്. വായിലുണ്ടാവുന്ന മുറിവുകൾ ഉണങ്ങുന്നില്ലെങ്കിൽ അൽപം ശ്രദ്ധിക്കണം . കാരണം തൊണ്ടയിലെ ക്യാൻസറിന്‍റെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന് തന്നെയാണ് ഇത്. 5-20 ദിവസം വരെയാണ് മുറിവ് ശ്രദ്ധിക്കേണ്ടത്. മാത്രമല്ല പെട്ടെന്നുണ്ടാവുന്ന ശബ്ദമാറ്റങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നാലോ അ‍ഞ്ചോ ദിവസം കഴിഞ്ഞിട്ടും ചെവി വേദന പോലുള്ളഅസ്വസ്ഥതകൾ മാറുന്നില്ലെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.

മലാശയത്തിൽ അര്‍ബുദം ഉണ്ടാവുന്നതിന്‍റെ പ്രധാന കാരണം അളവിൽ അധികമായി കൊ‌ഴുപ്പ് കഴിക്കുന്നതും, അമിതവണ്ണം, മദ്യപാനം, അനാരോഗ്യകരമായ ജീവിത രീതി, പുകവലി എന്നിവയെല്ലാം ആണ്. ഈ അർബുദം സ്ത്രീകളേക്കാൾ പുരുഷന്‍മാരേയാണ് കൂടുതലായി ബാധിക്കുന്നത്. പ്രത്യേകിച്ച് നാൽപ്പത്തി അഞ്ചിന് മുകളിൽ പ്രായമുള്ളവരിൽ. മലബന്ധം തന്നെയാണ് പ്രധാന ലക്ഷണം.