HomeHealth Newsആണുങ്ങളുടെ കഷണ്ടിയ്ക്ക് അദ്ഭുത പരിഹാരങ്ങള്‍

ആണുങ്ങളുടെ കഷണ്ടിയ്ക്ക് അദ്ഭുത പരിഹാരങ്ങള്‍


ചെറുപ്പക്കാരില്‍ പോലും കഷണ്ടി വര്‍ദ്ധിയ്ക്കുന്ന ഒരു കാലഘട്ടമാണിത്. സ്‌ട്രെസും ജിവിതരീതികളും ഭക്ഷണവുമെല്ലാം കാരണമാകുന്നുണ്ട്.കഷണ്ടിയ്ക്കു മരുന്നില്ലെന്നാണ് പൊതുവെയുള്ള ചൊല്ല്. എന്നാല്‍ കഷണ്ടിയ്ക്കും മരുന്നാകാമെന്നതാണ് ആധുനിക കാലം പറയുന്നത്. പുരുഷന്മാരിലെ കഷണ്ടിയൊഴിവാക്കാനും സ്ത്രീകളില്‍ മുടി വളരാനും സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ…
ഫിഷ് പ്രോട്ടീന്‍ പൗഡര്‍
ഫിഷ് പ്രോട്ടീന്‍ പൗഡര്‍, മറൈന്‍ പ്രോട്ടീന്‍ സപ്ലിമെന്റ് എന്നീ പേരുകളിലറിയപ്പെടുന്ന പ്രോട്ടീന്‍ പൗഡറുണ്ട്. മെര്‍ക്കുറിയില്ലാത്ത മത്സ്യങ്ങളില്‍ നിന്നും ഉല്‍പാദിപ്പിയ്ക്കുന്ന ഒന്ന്. ധാരാളം ഒമേഗ ത്രീ ഫാറ്റി ആസിഡും ഇതില്‍ അടങ്ങിയിട്ടുണ്ട്. മുടിവളര്‍ച്ചയ്ക്കും കഷണ്ടിയൊഴിവാക്കാനും ഉത്തമം.
ടോക്കോട്രിനോള്‍ ക്യാപ്‌സൂളുകള്‍
 ടോക്കോട്രിനോള്‍ ക്യാപ്‌സൂളുകള്‍ വൈറ്റമിന്‍ ഇ സമ്പുഷ്ടമാണ്. 100 മില്ലീഗ്രാം ടോക്കോട്രിനോള്‍ സപ്ലിമെന്റുകള്‍ ദിവസവും കഴിയ്ക്കുന്നത് കഷണ്ടിയൊഴിവാക്കാന്‍ സഹായിക്കും

മെലാട്ടനിന്‍ ലിക്വിഡ്
മെലാട്ടനിന്‍ ലിക്വിഡ് തലയില്‍ തേച്ചു പിടിപ്പിച്ചു മസാജ് ചെയ്യുന്നത് കഷണ്ടിയൊഴിവാക്കാന്‍ നല്ലതാണ്. ഇത് മെഡിക്കല്‍ സ്‌റ്റോറുകളില്‍ ലഭ്യമാണ്
പംപ്കിന്‍ സീഡ് ഓയില്‍
പംപ്കിന്‍ സീഡ് ഓയില്‍ ക്യാപ്‌സൂള്‍ അഥവാ മത്തങ്ങക്കുരുവില്‍ നിന്നെടുക്കുന്ന ഓയില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡിനാല്‍ സുലഭമാണ്. ഇത് ദിവസം 400 മില്ലിഗ്രാം വച്ചു കഴിയ്ക്കാം.
പെപ്പര്‍മിന്റ് ഓയില്‍
പെപ്പര്‍മിന്റ് ഓയില്‍ അഥവാ പുതിനാതൈലം മുടി വളര്‍ച്ചയ്ക്ക് ഏറെ ഉത്തമമാണ്. ഇത് മുടിയില്‍ പുരട്ടി മസാജ് ചെയ്യാം
മിനോക്‌സിഡില്‍ സൊലൂഷന്‍
  മിനോക്‌സിഡില്‍ സൊലൂഷന്‍ എന്ന ഒരു ലായനി ലഭ്യമാണ്. ഇത് 2, അല്ലെങ്കില്‍ 5 പെര്‍സെന്റ് അളവില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ ലഭ്യമാണ്. രണ്ടു തുള്ളി തലയില്‍ പുരട്ടി മസാജ് ചെയ്യാം.

ഒലീവ് ഓയില്‍
 ഉറങ്ങുന്നതിനു മുന്‍പ് ഒലീവ് ഓയില്‍ ചെറുചൂടോടെ തലയില്‍ പുരട്ടി മസാജ് ചെയ്യാം. ഇത് മുടി വളരാന്‍ സഹായിക്കും
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments