HomeHealth Newsപുകവലിയയെക്കാൾ മാരകം ഈ ശീലം: കാത്തിരിക്കുന്നത് മാരകരോഗങ്ങൾ; അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ പഠനം പറയുന്നു:

പുകവലിയയെക്കാൾ മാരകം ഈ ശീലം: കാത്തിരിക്കുന്നത് മാരകരോഗങ്ങൾ; അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ പഠനം പറയുന്നു:

പുകവലിയെക്കാളും വലിയൊരു അപകടകാരിയുണ്ട്. തിരക്കു പിടിച്ച ജീവിതശെെലിയില്‍ പലരും ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് വ്യായാമം. വ്യായാമമില്ലായ്മ തന്നെയാണ് വലിയ പ്രശ്നക്കാരന്‍. വ്യായാമം ഒന്നുമില്ലാതെ വെറുതെ ഇരിക്കുന്നത് നമ്മുടെ ജീവന് ആപത്താണെന്ന് പഠനം. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണലായ ജമാ നെറ്റുവര്‍ക്കില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യായാമത്തിന് നമ്മുടെ ജീവിതശൈലിയില്‍ എത്രത്തോളം പ്രാധാന്യമുണ്ട് എന്നതിന്റെ തെളിവാണ് ഈ കണ്ടെത്തല്‍. 40 വയസായാലും 80 വയസായാലും വ്യായാമം ജീവിതത്തിന്റെ ഒരു ഭാ​ഗം ആക്കണമെന്ന് ​കാര്‍ഡിയോളജിസ്റ്റായ വെയില്‍ ജെബ്ബര്‍ പറയുന്നു. 122,007 പേരില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍. വ്യായാമം ചെയ്യാത്തവരില്‍ മരണനിരക്ക് വര്‍ധിച്ചു വരികയാണെന്ന് പഠനത്തില്‍ പറയുന്നു. ഏത് തരം വ്യായാമം വേണമെങ്കിലും ചെയ്യാം. പക്ഷേ ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യാന്‍ സമയം മാറ്റിവയ്ക്കണമെന്ന് വെയില്‍ ജെബ്ബര്‍ പറയുന്നു.

courteesy: Asianet news

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments