കൗമാരത്തിലേക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ മനസ്സിലുദിക്കുന്ന ചിന്തകള്‍, നമ്മള്‍ നേരിടുന്ന നിയന്ത്രണങ്ങള്‍ ആദ്യപ്രണയം വല്ലാത്തൊരു അനുഭവമാക്കി മാറ്റിയിരുന്നു. പ്രത്യേകിച്ച് തൊണ്ണൂറുകളില്‍. സ്ലാം ബുക്കുകള്‍ കാമുകീ കാമുകന്മാരുടെ ബൈബിള്‍ ആയിരുന്നു. പ്രണയം തുറന്നുപറയാന്‍ മടിയായിരുന്നതിനാല്‍ പ്രണയം കോഡുകളിലൂടെ പ്രണയം സ്ലാം ബുക്ക് പേജുകളില്‍ സ്ഥാനം പിടിച്ചു. ഇഷ്ടപ്പെട്ടയാളിന് സ്ലാം ബുക്ക് നല്‍കി എഴുതിച്ചത് ആരും മറന്നുകാണാനിടയില്ല.
ആരും കാണാതെ ഫോണ്‍ വിളിക്കാന്‍ പറ്റിയ സമയം കണ്ടെത്തുകയാണ് ആദ്യത്തെ പരിപാടി. വിളിക്കുമ്പോള്‍ എടുക്കുന്നത് വീട്ടിലുള്ള മറ്റാരെങ്കിലുമാണെങ്കില്‍ തടിയൂരാനുള്ള അഭ്യാസപ്രകടനം. സംസാരം തുടങ്ങി കിട്ടുന്നതിന് മുമ്പ് ഇങ്ങനെ എന്തെല്ലാം ചെയ്തിരിക്കുന്നു. FLAMES-ന്റെ ഫലം ദൈവം അരുളിചെയ്യുന്ന സത്യമായിരുന്നു അന്ന്. L അല്ലെങ്കില്‍ M കിട്ടിയില്ലെങ്കില്‍, തീര്‍ന്നു! ഇതിനുമപ്പുറം നാം കണ്ടെത്തിയ എത്രയോ പുതിയ നിയമങ്ങള്‍.
നിങ്ങളുടെ ഇഷ്ടം അറിയിക്കാന്‍ പറ്റിയ ഒരു പൊതുസുഹൃത്തിനെ കണ്ടെത്താനുള്ള ശ്രമം. ഞാന്‍ നിന്റെ സഹോദരിയുടെ കൂട്ടുകാരിയുടെ അനിയന്റെ കൂടെ ക്രിക്കറ്റ് കളിക്കാറുണ്ട്’ ഇതുപോലെ എത്രപേരോട് സ്വയം പരിചയപ്പെടുത്തിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലാണ് അധ്യാപകരുടെയും കൂട്ടുകാരുടെയും കണ്ണുവെട്ടിച്ച് രണ്ടുവാക്ക് പറയാന്‍ കഴിയുന്നത്. യാത്രയപ്പ് പാര്‍ട്ടികളില്‍ അണിഞ്ഞൊരുങ്ങി എത്തി ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തതും ബോളിവുഡ് ഗാനങ്ങള്‍ക്കൊത്ത് ചുവടുവച്ചതും എങ്ങനെ മറക്കും?
വാട്‌സാപ്പും ഫെയ്‌സ്ബുക്കുമൊന്നും ഇല്ലാതിരുന്ന കാലത്ത് എന്തെങ്കിലും സംസാരിക്കണമെങ്കില്‍ നേരില്‍ കണ്ടേ പറ്റുമായിരുന്നുള്ളൂ. ഇതിന് വേണ്ടി എല്ലാ സ്‌കൂളുകളിലും ഒരു സ്ഥലം ഉണ്ടായിരുന്നു. എവിടെയായിരുന്നാലും അത് നമുക്കൊരു പൂങ്കാവനം തന്നെ. സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രകളിലാണ് ആരെയും പേടിക്കാതെ സംസാരിക്കാന്‍ കഴിഞ്ഞിരുന്നത്. അതുകൊണ്ട് വിനോദയാത്രകള്‍ നമ്മള്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു.
പോക്കറ്റ് മണിയില്‍ നിന്ന് മിച്ചം പിടിച്ച് വാങ്ങിയ സ്‌നേഹസമ്മാനങ്ങള്‍. ഹാന്‍ഡ്‌മെയ്ഡ് കാര്‍ഡുകള്‍, മിക്‌സ് സിഡികള്‍, അങ്ങനെ എന്തെല്ലാം. അചച്ഛനും അമ്മയും ഇത് കാണാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആ കാലമേളവും കഴിഞ്ഞു ഇപ്പോൾ അതെല്ലാം ഓർക്കുമ്പോൾ എന്തുരസം അല്ലെ ?