HomeNewsLatest Newsഎട്ടിൽ എട്ട്; ലോകകപ്പ് ക്രിക്കറ്റിൽ എട്ടാം മത്സരത്തിലും അപരാജിതരായി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 243 റണ്‍സിന്റെ കൂറ്റൻ...

എട്ടിൽ എട്ട്; ലോകകപ്പ് ക്രിക്കറ്റിൽ എട്ടാം മത്സരത്തിലും അപരാജിതരായി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 243 റണ്‍സിന്റെ കൂറ്റൻ ജയം

ലോകകപ്പ് ക്രിക്കറ്റിൽ എട്ടാം മത്സരത്തിലും അപരാജിതരായി ഇന്ത്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 243 റണ്‍സിന്റെ കൂറ്റൻ ജയം സ്വന്തമാക്കി. 327 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക വെറും 83 റണ്‍സിന് പുറത്തായി. ലോകകപ്പില്‍ തുടര്‍ച്ചയായ കൂടുതല്‍ വിജയങ്ങള്‍ എന്ന 2003-ലെ റെക്കോര്‍ഡിനൊപ്പമെത്താനും ഈഡനിലെ ജയം സഹായിച്ചു.

327 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ അവര്‍ക്ക് ഇന്ത്യൻ ബൗളിംഗിന് മുന്നില്‍ പിടിച്ചു നില്‍ക്കാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. സെഞ്ച്വറി വീരം ക്വിന്റണ്‍ ഡികോക്കിന്റെ കുറ്റി തെറിപ്പിച്ച്‌ സിറാജാണ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയ്‌ക്ക് തുടക്കമിട്ടത്. അഞ്ചു റണ്‍സായിരുന്നു താരത്തിന്റെ സമ്ബാദ്യം. പിന്നാലെ കടിഞ്ഞാണ്‍ ഷമിയും ജഡേജയും ചേര്‍ന്ന് ഏറ്റെടുത്തു. ഇന്ത്യൻ ബൗളരമാരുടെ കണിശതയില്‍ റണ്ണെടുക്കാൻ ബുദ്ധിമുട്ടിയ പ്രോട്ടീസ് ഏറെ നേരം വെള്ളം കുടിച്ചു. 13 ഓവറിനിടെ അഞ്ചു വിക്കറ്റുകളാണ് നിലംപൊത്തിയത്. മൂന്നു പേര്‍ രണ്ടക്കം കാണാതെ കൂടാരം കയറി. 33 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് പിഴുത ജഡേജയാണ് പ്രോട്ടീസിന്റെ മധ്യനിര തകര്‍ത്തത്. ഷമിക്കും കുല്‍ദീപിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചപ്പോള്‍ സിറാജിന് ഒരു വിക്കറ്റ് കിട്ടി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments