നമ്മളിൽ പലരെയും വല്ലാതെ വിഷമിപ്പിക്കുന്ന ഒന്നാണ് കുടവയർ. ചിലരിൽ ഇത് വളരെയേറെ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തടിയില്ലാത്തവര്‍ക്ക് പോലും വയര്‍ ചാടുന്ന പ്രവണതയാണ് അടുത്തകാലത്തായി കണ്ടു വരുന്നത്. ചില ജ്യൂസുകളുടെ ഉപയോഗം കുടവയർ കുറയ്ക്കാൻ വളരെയേറെ സഹായകരമാണ്. ആ ജ്യൂസുകൾ ഏതൊക്കെയെന്നു നോക്കാം.
ദൈനംദിന ഭക്ഷണത്തില്‍ കാരറ്റ് ജ്യൂസ് ചേര്‍ക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ്. കാരറ്റ് ദഹനത്തെ സഹായിക്കുന്നതിനും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നത് ഭാരവും ശരീരത്തിലെ കൊഴുപ്പും കുറയ്ക്കുന്നു. ബീറ്റ്റൂട്ട് പ്രതിരോധശേഷി കൂട്ടുന്നതിനും സഹായകാണ്.
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങള്‍ പാലക്ക് ചീരയില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ കലോറി വളരെ കുറവാണ്. ഉയര്‍ന്ന നാരുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചീരയില്‍ തൈലക്കോയിഡുകള്‍ എന്ന സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. അവ വിശപ്പ് കുറയ്ക്കുന്നതിനും സഹായകമാണ്.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങളാല്‍ സമ്ബുഷ്ടമാണ് വെള്ളരിക്ക. ആന്റിഓക്‌സിഡന്റുകള്‍, അവശ്യ വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്ബുഷ്ടമാണ് വെള്ളരിക്ക. അതിനാല്‍ വെള്ളരിക്ക വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല ശരീരത്തിലെ മോശം കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.