നിങ്ങളുടെ ജോലി രാത്രിയിലാണോ? ആരോഗ്യത്തിൽ ഇക്കാര്യങ്ങൾ തീർച്ചയായും പാലിക്കണം !

58

ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ജീവിതശൈലീരോഗങ്ങൾ പിടിപെടുന്നതിന്റെ തോത് കൂടുതലാണെന്നാണ് പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹൃദ്രോഗം,പക്ഷാഘാതം,ടൈപ്പ് 2 പ്രമേഹം എന്നീ രോഗ സാധ്യതകൾ വർധിക്കുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് മാത്രമല്ല ജീവിത താളം തന്നെ തെറ്റിക്കുന്ന ഗുരുതരമായ പല പ്രശ്നങ്ങളും ജീവിതത്തിൽ സംഭവിക്കാം അതിനാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.

നൈറ്റ് ഷിഫ്റ്റുകാർ കഴിവതും 8 മണിക്കു മുമ്പുതന്നെ രാത്രി ഭക്ഷണം കഴിക്കാൻ ശ്രമിക്കണം.

രാത്രി നല്ല ഉണർവ് കിട്ടാൻ ശുദ്ധമായ നെയ് കഴിക്കുന്നത് നല്ലതാണ്.

എണ്ണമയമുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുക. എണ്ണ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ദഹനവ്യവസ്ഥയെ വിപരീതമായി ബാധിക്കുന്നു. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ കഴിക്കുന്നത്. അസിഡിറ്റി,ഗ്യാസ്ട്രിക് മുതലായ പ്രശ്നങ്ങൾക്ക് വഴിതെളിക്കുന്നു.

കാപ്പി കുടിക്കുന്നത് കഴിവതും ഒഴിവാക്കുക. ഉറക്കമില്ലാതിരിക്കാൻ സഹായിക്കുന്നതിനാൽ ദിവസവും രാത്രി കാപ്പി കുടിക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന കഫീൻ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു.

ഇടയ്ക്കിടയ്ക്ക് മധുര പലഹാരങ്ങൾ കഴിക്കുന്നതും ഒഴിവാക്കാം.