HomeUncategorizedയുഎഇയില്‍ വിസ പുതുക്കുന്ന നടപടികൾ ഇനി ഈസിയായി നടത്താം; ജോലി തേടുന്നവർക്ക് സുവർണ്ണാവസരം

യുഎഇയില്‍ വിസ പുതുക്കുന്ന നടപടികൾ ഇനി ഈസിയായി നടത്താം; ജോലി തേടുന്നവർക്ക് സുവർണ്ണാവസരം

ടൂറിസ്റ്റ് വീസയില്‍ യുഎഇയിലെത്തിയവര്‍ക്ക് രാജ്യം വിടാതെ വീസ പുതുക്കാവുന്ന സംവിധാനം ഞായറാഴ്ച മുതല്‍ നിലവില്‍ വരും. ഇതുള്‍പെടെ യുഎഇ വീസാ നിയമത്തില്‍ വരുത്തിയ സമഗ്ര മാറ്റങ്ങളാണ് ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരിക. ഒരു മാസത്തെ സന്ദര്‍ശക വീസയിലോ ടൂറിസ്റ്റ് വീസയിലോ എത്തിയവര്‍ക്ക് കാലാവധിക്ക് ശേഷം മറ്റൊരു വീസയെടുക്കുന്നതിന് രാജ്യം വിടേണ്ടതില്ലെന്നാണ് പ്രധാന നേട്ടം. ഇങ്ങനെ രണ്ടു തവണ രാജ്യം വിടാതെ പുതിയ വീസ എടുക്കാനോ കാലാവധി നീട്ടാനോ സാധിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് അതോറിറ്റിയുടെ വിദേശകാര്യ വിഭാഗം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സഈദ് റക്കന്‍ അല്‍ റാഷിദി പറഞ്ഞു.

നിലവില്‍ വീസാ കാലാവധി തീരുന്നതിന് മുന്‍പ് രാജ്യം വിട്ടശേഷമേ പുതിയ വീസയ്ക്ക് അപേക്ഷിക്കാന്‍ സാധിച്ചിരുന്നുള്ളൂ. അതിനാല്‍ ജോലി അന്വേഷണത്തിനും മറ്റും എത്തിയവര്‍ യുഎഇയില്‍നിന്ന് എക്സിറ്റായ ശേഷം പുതിയ വീസയില്‍ രാജ്യത്തേക്ക് പ്രവേശിക്കുകയാണ് ചെയ്തുവരുന്നത്. ഇതുമൂലം അപേക്ഷകര്‍ക്കുണ്ടാകുന്ന സമയ, ധന നഷ്ടം പരിഹരിക്കാന്‍ പുതിയ പരിഷ്കാരത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments