കോവിഡിന്റെ രണ്ടാം വരവ്: കുട്ടികളിലെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത് !

69

കോവിഡ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ ദിനംപ്രതി ക്രമാതീതമായ വര്‍ധനവാണ് ഉണ്ടാവുന്നത്. വൈറസിന്റെ പുതിയ വകഭേദം ഏറെ അപകടകാരിയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികള്‍ക്കും ഈ വൈറസ് ഒരുപോലെ അപകടകരമാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, കൊറോണ വൈറസിന്റെ പുതിയ വകഭേദം കുട്ടികളെ എളുപ്പത്തില്‍ ബാധിക്കും. കുട്ടികള്‍ക്ക് ഇതുവരെ വാക്‌സിന്‍ ലഭ്യമാകാത്തതും ആശങ്ക വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ട്. ഡല്‍ഹി, മഹാരാഷ്ട്ര, ഹരിയാന, കര്‍ണാടക തുടങ്ങി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കുട്ടികളില്‍ വൈറസ് ബാധാ കേസുകള്‍ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍, ഈ അപകടകരമായ പകര്‍ച്ചവ്യാധിയില്‍ നിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാം എന്നു നോക്കാം.

ഈ ലക്ഷണങ്ങൾ കുട്ടികളിൽ കണ്ടാൽ ഒരിക്കലും അവഗണിക്കരുത്.

കുട്ടികള്‍ക്ക് മുതിര്‍ന്നവരില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ലക്ഷണങ്ങള്‍ കാണപ്പെടാം. പനി, തലവേദന, ചുമ, ജലദോഷം എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. 103-104 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള നിരന്തരമായ പനി കുട്ടികള്‍ക്ക് അനുഭവപ്പെടാം. പനി 4-5 ദിവസം തുടരുകയാണെങ്കില്‍, അത് നിസ്സാരമായി കാണരുത്. കുട്ടികളുടെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിരീക്ഷിക്കാന്‍ തുടങ്ങണം.

കഠിനവും നീണ്ടുനില്‍ക്കുന്നതുമായ ജലദോഷമാണ് ഒന്ന്. ഇത് കുട്ടികളുടെ ശ്വാസകോശത്തെ ബാധിക്കുകയും കഠിനമായാല്‍ ന്യുമോണിയ ആയി മാറുകയും ചെയ്യും. എന്നിരുന്നാലും, ചുവന്ന, പൊട്ടിയ ചുണ്ടുകള്‍ അല്ലെങ്കില്‍ മുഖത്തും ചുണ്ടിലും നീലകലര്‍ന്ന നിറം, കോപം, ഉറക്കമില്ലായ്മ, വിശപ്പ് കുറയല്‍ എന്നിവ കുട്ടികളിലെ കോവിഡ് 19ന്റെ മറ്റ് ചില ലക്ഷണങ്ങളാണ്.

അണുബാധയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് ഉചിതമായ നടപടികള്‍ കൈക്കൊള്ളുക. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ആരോഗ്യകരമായ ശുചിത്വ ശീലങ്ങള്‍ പിന്തുടരുക തുടങ്ങിയ അടിസ്ഥാന കോവിഡ് മാനദണ്ഡങ്ങള്‍ അവര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.