കാനഡയിൽ ജോലി തേടുന്നവർക്ക് ഇപ്പോൾ സുവർണ്ണാവസരം: ഫാസ്റ്റ് ട്രാക്ക് വിസാ സംവിധാനത്തെപ്പറ്റി അറിയേണ്ടതെല്ലാം

488

കാന‍ഡയിൽ ആരംഭിച്ചിരിക്കുന്ന ഫാസ്റ്റ് ട്രാക്ക് വിസാ സംവിധാനം വഴി ജോലി ലഭിക്കുന്നത് പതിനായിരക്കണക്കിന് ആളുകൾക്ക്. അമേരിക്ക കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയതോടെ വിദേശ ജോലി തേടുന്നവരുടെ ഇഷ്ടസ്ഥലമായി മാറിയിരിക്കുകയാണ് കാനഡ.

2 വർഷം മുമ്പ് പ്രാബല്യത്തിൽ വന്ന ഗ്ലോബൽ സ്കിൽസ് സ്ട്രാറ്റജി വഴിയാണ് കൂടുതൽ ആളുകളും കാനഡയിൽ ജോലി തേടുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 24,000 ത്തോളം ആളുകൾ തടസ്സരഹിതവും വേഗതയേറിയതുമായ ഈ മാർഗത്തിലൂടെ കാനഡയിൽ എത്തിയിട്ടുണ്ട്. കനേ‍ഡിയൻ സർക്കാർ പുറത്തു വിട്ട കണക്കുകളാണിത്.

മികച്ച അന്തർദ്ദേശീയ പ്രതിഭകൾക്കാണ് ഗ്ലോബൽ സ്കിൽസ് സ്ട്രാറ്റജി വഴി ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിച്ചിരിക്കുന്നത്. അപേക്ഷിക്കുന്നവരിൽ നിന്ന് അർഹരായവർക്ക് വെറും രണ്ടാഴ്ചയ്ക്കുള്ളിൽ താൽക്കാലിക വർക്ക് പെർമിറ്റുകൾ നൽകും.

വിശദമായി അന്വേഷിച്ച ശേഷം സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം അപേക്ഷിക്കുക