HomeWorld NewsGulfഭാര്യമാരെ ഉപേക്ഷിച്ച 45 പ്രവാസികൾക്ക് കിട്ടിയത് സർക്കാർ വക കിടിലൻ പണി

ഭാര്യമാരെ ഉപേക്ഷിച്ച 45 പ്രവാസികൾക്ക് കിട്ടിയത് സർക്കാർ വക കിടിലൻ പണി

ഭാര്യമാരെ ഉപേക്ഷിച്ച 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്ര വനിതാശിശു ക്ഷേമ മന്ത്രി മനേക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്.ഇത്തരത്തില്‍ ഭാര്യയെ ഉപേക്ഷിച്ചവരെ പിടികൂടാനായി ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി നോട്ടീസ് നല്‍കിയിട്ടുണ്ട്.വനിതാ, ശിശു ക്ഷേമ വകുപ്പ് സെക്രട്ടറി രാകേഷ് ശ്രീവാസ്തവയുടെ നേതൃത്വത്തിലാണ് ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്.

എന്‍ആര്‍ഐ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചുപോയ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ബില്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നതായി മനേക ഗാന്ധി പറഞ്ഞു. പക്ഷേ ഇത് പാസാക്കുന്നതിന് സാധിച്ചില്ല.നോണ്‍ റസിഡന്റ് ഇന്ത്യ 1967 ലെ പാസ്‌പോര്‍ട്ട്‌സ് ആക്ടും 1973 ലെ ക്രിമിനല്‍ പ്രൊസീജിയര്‍ കോഡും ഭേദഗതി ചെയ്യുന്നതിനാണ് ബില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments